ETV Bharat / bharat

'സുള്ളി ഡീൽസ്' ആപ്പിന്‍റെ സ്രഷ്‌ടാവ് പിടിയിൽ ; അറസ്റ്റിലായത് 26കാരൻ - ഗിറ്റ്ഹബ്ബ്

പിടിയിലായത് ന്യൂയോർക്ക് സിറ്റി ടൗൺഷിപ്പിലെ താമസക്കാരനായ ഓംകരേശ്വർ താക്കൂർ

Creator of 'Sulli Deals' app arrested  Sulli Deals app case  Aumkareshwar Thakur Sulli Deals  സുള്ളി ഡീൽസ് ആപ്പ്  ഓംകരേശ്വർ താക്കൂർ അറസ്റ്റിൽ  ഗിറ്റ്ഹബ്ബ്  Sulli Deals' app Creator arrested from Indore
'സുള്ളി ഡീൽസ്' ആപ്പിന്‍റെ സ്രഷ്‌ടാവ് പിടിയിൽ; 26കാരൻ അറസ്റ്റിലായത് ഇൻഡോറിൽ നിന്ന്
author img

By

Published : Jan 9, 2022, 12:00 PM IST

ന്യൂഡൽഹി : 'സുള്ളി ഡീൽസ്' ആപ്പിന്‍റെ സ്രഷ്‌ടാവ് എന്ന് കരുതപ്പെടുന്നയാളെ മധ്യപ്രദേശിലെ ഇൻഡോറിൽ നിന്ന് ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. ന്യൂയോർക്ക് സിറ്റി ടൗൺഷിപ്പിലെ താമസക്കാരനായ ഓംകരേശ്വർ താക്കൂർ എന്ന 26കാരനാണ് പിടിയിലായത്. സുള്ളി ഡീൽസ് കേസിലെ ആദ്യത്തെ അറസ്റ്റ് ആണിത്.

ഇൻഡോറിലെ ഐപിഎസ് അക്കാദമിയിൽ നിന്ന് ബിസിഎ പൂർത്തിയാക്കിയ ഇയാൾ കേസിലുള്‍പ്പെട്ട ട്വിറ്റർ ഗ്രൂപ്പിലെ അംഗമായിരുന്നു. പ്രാഥമിക ചോദ്യം ചെയ്യലിൽ മുസ്ലിം സ്ത്രീകളെ അപകീർത്തിപ്പെടുത്താനുള്ള ആശയം ഗ്രൂപ്പിലൂടെ പങ്കുവെച്ചിരുന്നതായി ഓംകരേശ്വർ താക്കൂർ സമ്മതിച്ചിട്ടുണ്ട്.

ALSO READ: 'Bulli Bai' | 15 വയസുമുതൽ ഹാക്കിങ്, 'സുള്ളി ഡീൽസി'ന്‍റെ സ്രഷ്‌ടാവുമായി ബന്ധമുണ്ടെന്നും നീരജ്

ഗിറ്റ്ഹബ്ബിൽ സുള്ളി ഡീൽസിന്‍റെ കോഡ് വികസിപ്പിച്ചത് ഓംകരേശ്വർ താക്കൂർ ആണെന്നാണ് പൊലീസിന്‍റെ നിഗമനം. ഇയാൾ തന്‍റെ ട്വിറ്റർ അക്കൗണ്ടിലൂടെ അപ്പിന്‍റെ വിവരങ്ങൾ പങ്കുവച്ചിരുന്നു. ട്വിറ്റർ ഗ്രൂപ്പിലെ എല്ലാ അംഗങ്ങൾക്കും ഗിറ്റ്ഹബ്ബ് പ്രവർത്തിപ്പിക്കാൻ കഴിയുമായിരുന്നു. ഇവരാണ് മുസ്ലിം സ്ത്രീകളുടെ ഫോട്ടോകൾ അപ്‌ലോഡ് ചെയ്‌തതെന്നും പൊലീസ് അറിയിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.