കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് മന്ത്രി സുവേന്ദു അധികാരി രാജിവെച്ചു. മമതാ ബാനര്‍ജി സര്‍ക്കാറിലെ ഗതാഗത മന്ത്രിയും മമതാ ബാനര്‍ജിയുടെ അടുത്ത വിശ്വസ്‌തനുമായിരുന്നു സുവേന്ദു അധികാരി. എങ്കിലും അടുത്തിടെ തൃണമൂല്‍ കോണ്‍ഗ്രസുമായി ഇടഞ്ഞു നില്‍ക്കുകയും പര്‍ഭ മെദിനിപൂര്‍ ജില്ലയില്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കുകയും ചെയ്‌ത് സുവേന്ദു അധികാരി വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ടിഎംസി എംപിയായ ശിശിര്‍ അധികാരിയുടെ മകനാണ് സുവേന്ദു അധികാരി.
2006 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച അദ്ദേഹം നന്ദിഗ്രാമിലെയും കെജുരിയിലെയും പ്രതിഷേധങ്ങളില്‍ മുന്‍പന്തിയില്‍ പ്രവര്‍ത്തിച്ചിരുന്നു. പശ്ചിമ ബംഗാളിലെ 34 വര്‍ഷത്തെ ഇടത് ഭരണത്തിന് ഇളക്കം തട്ടാന്‍ ഈ പ്രതിഷേധങ്ങള്‍ കാരണമാവുകയും ചെയ്‌തിരുന്നു. ഗവര്‍ണര്‍ ജഗ്‌ദീപ് ദന്‍കറിനും സുവേന്ദു അധികാരി രാജി കത്ത് അയച്ചിട്ടുണ്ട്. ഇന്നലെ ഹുഗ്ലി റിവര്‍ ബ്രിഡ്‌ജ് കമ്മീഷന്‍ ചെയര്‍മാന്‍ സ്ഥാനവും സുവേന്ദു അധികാരി രാജിവെച്ചിരുന്നു. പാര്‍ട്ടി എംപി കല്യാണ്‍ ബാനര്‍ജിക്കാണ് ഗതാഗത മന്ത്രി സ്ഥാനം മമതാ ബാനര്‍ജി കൈമാറിയിരിക്കുന്നത്. സുവേന്ദു അധികാരി ബിജെപിയില്‍ ചേര്‍ന്നേക്കുമെന്ന അഭ്യൂഹങ്ങള്‍ നിലനില്‍ക്കെ ശനിയാഴ്‌ച അദ്ദേഹം ഡല്‍ഹിയിലെത്തും.