ഗാന്ധിനഗർ: ഗുജറാത്തിലെ ബിജെപിയുടെ തെരഞ്ഞെടുപ്പ് വിജയങ്ങൾക്ക് പിന്നിൽ നരേന്ദ്രമോദിയെന്ന് ഗുജറാത്ത് ബിജെപി അധ്യക്ഷൻ സിആർ പാട്ടീൽ. ഗുജറാത്തിലെ നിയമസഭ തെരഞ്ഞെടുപ്പ് 2022ന് നടക്കും, അതിന്‍റെ തയ്യാറെടുപ്പുകൾ ആരംഭിച്ചുകഴിഞ്ഞു. മോദിയ്ക്ക് കിട്ടിയ ജനപ്രീതി മൂലമാണ് ബിജെപി വിജയം നേടിയതെന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രതിനിധികൾ മറക്കരുതെന്നും അദ്ദേഹം പറഞ്ഞു.
പാർട്ടി പ്രവർത്തകരോട് ധാർഷ്‌ട്യം കാണിക്കുന്ന ജനപ്രതിനിധികൾക്കെതിരെ നടപടിയെടുക്കും. സ്വന്തം പ്രശസ്‌തി കാരണമല്ല തങ്ങൾ ജയിച്ചതെന്ന് ഓർക്കണമെന്നും അദ്ദേഹം പറഞ്ഞു. ഞായറാഴ്‌ച പട്ടാനിലെ വിവിധ മുനിസിപ്പാലിറ്റികൾ, ജില്ലകൾ, താലൂക്ക് പഞ്ചായത്തുകൾ എന്നിവയുടെ പ്രതിനിധികളെ അഭിസംബോധന ചെയ്യുമ്പോഴാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
READ MORE: കർണാടകയിൽ പ്രവേശിക്കാൻ മഹാരാഷ്ട്രക്കാർക്ക് വാക്സിൻ സർട്ടിഫിക്കറ്റ് മതി
പരാമർശത്തിൽ വിവാദം
"നരേന്ദ്രമോദിയുടെ പേരിലാണ് ജനങ്ങൾ ബിജെപി നേതാക്കളെ തെരഞ്ഞെടുക്കുന്നത്. അദ്ദേഹം നാല് തവണ ഗുജറാത്ത് മുഖ്യമന്ത്രിയായി. 27 വർഷമായി ബിജെപി സംസ്ഥാനം ഭരിക്കുന്നു. ഇവിടുത്തെ ജനങ്ങളുടെ ഹൃദയത്തിൽ നിന്ന് മായാത്ത ഏക മുഖ്യമന്ത്രിയും മോദിയാണ്. മുഖ്യമന്ത്രിയായിരുന്ന കാലത്ത് അദ്ദേഹം നിരവധി പദ്ധതികൾ കൊണ്ടുവന്നു. 2017ലെ ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ 99 സീറ്റുകൾ ബിജെപി നേടി." എന്ന സി.ആർ പാട്ടീലിന്‍റെ പരാമർശം വിവാദങ്ങള്‍ക്കും ഇടയാക്കി. തുടർന്ന് വിശദീകരണവുമായി ബിജെപി വക്താവ് യമൽ വ്യാസ് രംഗത്തെത്തി.
തെരഞ്ഞെടുത്ത ജനപ്രതിനിധികളെല്ലാം ഇപ്പോൾ പ്രവർത്തിക്കേണ്ട സമയമാണെന്നും എല്ലാവരെയും തങ്ങളുടെ പ്രവർത്തികളുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുത്തതെന്നുമാണ് പാർട്ടി അധ്യക്ഷൻ പറയാൻ ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു.
READ MORE: കോളജ് വിദ്യാർഥികൾക്ക് 10 ദിവസത്തിനകം വാക്സിൻ; കർണാടക ഉപമുഖ്യമന്ത്രി