നന്ദ്യാല(ആന്ധ്രപ്രദേശ്): കാട്ടുപന്നിയുടെ ആക്രമണം ഭയന്ന് റിസർവോയറിലേക്ക് എടുത്തുചാടിയ പശുക്കൂട്ടത്തെ കരയ്‌ക്കെത്തിച്ചത് മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ. ആന്ധ്രപ്രദേശിലെ നന്ദ്യാല ജില്ലയിലെ വെലുഗോഡു റിസർവോയറിലേക്കാണ് 500 ഓളം വരുന്ന പശുക്കൂട്ടം എടുത്ത് ചാടിയത്.
മേയ്‌ക്കാൻ വിട്ടിരുന്ന പശുക്കൂട്ടം കാട്ടുപന്നികൾ ഓടിച്ചതിന് പിന്നാലെ ജീവൻരക്ഷാർഥം റിസർവോയറിലേക്ക് ചാടുകയായിരുന്നു. പടിച്ച പണി പതിനെട്ടും പയറ്റിയിട്ടും ഇവയെ കരക്കെത്തിക്കാൻ ഉടമകൾക്കായില്ല. ഒടുവിൽ പരിസരത്തുണ്ടായിരുന്ന മത്സ്യത്തൊഴിലാളികൾ വള്ളത്തിൽ പോയി പശുക്കളെ സുരക്ഷിതമായി കരയിലേക്കെത്തിക്കുകയായിരുന്നു.