ന്യൂഡല്‍ഹി: കൊവിഡ് വാക്സിനേഷൻ പോര്‍ട്ടലായ കൊവിൻ ഹാക്ക് ചെയ്യപ്പെട്ടിട്ടില്ലെന്ന് കേന്ദ്രം. പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തവരുടെ വിവരങ്ങള്‍ സുരക്ഷിതമാണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
ഇലക്ട്രോണിക്സ് ആൻഡ് ഇൻഫര്‍മേഷൻ മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീമിന്‍റെ വിഷയത്തില്‍ അന്വേഷണം നടത്തിയിരുന്നു. വാര്‍ത്തകള്‍ അടിസ്ഥാനരഹിതമെന്ന് വ്യക്തമാക്കി വാക്‌സിന്‍ വിതരണത്തിന്‍റെ എംപവേഡ് ഗ്രൂപ്പ് ചെയര്‍മാന്‍ ആര്‍.എസ്. ശര്‍മയും രംഗത്തെത്തിയിട്ടുണ്ട്.
READ MORE: പുതിയ ഫീച്ചറുമായി കൊവിന്‍ ആപ്പ് ; ഇനി വാക്സിനേഷന്‍ സർട്ടിഫിക്കറ്റുകൾ തിരുത്താം
കൊവിന്നിലെ വിവരങ്ങള്‍ പുറത്തുള്ള മറ്റൊന്നുമായും പങ്കുവെക്കുന്നില്ലെന്നും ശര്‍മ പറഞ്ഞു. കൊവിന്നില്‍ രജിസ്റ്റര്‍ ചെയ്തവരുടെ ജിയോ ലൊക്കേഷന്‍ വിവരങ്ങള്‍ ചോര്‍ന്നുവെന്ന ആരോപണവും അദ്ദേഹം തള്ളി. ആളുകളുടെ ജിയോ ലൊക്കേഷന്‍ കൊവിന്‍ ശേഖരിക്കാറില്ലെന്നും ശര്‍മ വ്യക്തമാക്കി.