ETV Bharat / bharat

Cowin | കൗമാരക്കാര്‍ക്ക് ജനുവരി ഒന്ന് മുതല്‍ വാക്‌സിന്‍ രജിസ്‌ട്രേഷന്‍, സ്‌റ്റുഡന്‍റ്‌സ്‌ ഐഡി കാര്‍ഡ് ഉപയോഗിക്കാം - കൗമാരക്കാരുടെ വാക്‌സിന്‍ രജിസ്‌ട്രേഷന്‍

CoWin | Covid Vaccine Registration | ചിലര്‍ക്ക് ആധാര്‍ കാര്‍ഡ് ഇല്ലാത്ത പശ്ചാത്തലത്തിലാണ് സ്‌റ്റുഡന്‍റ്‌സ്‌ ഐഡി കാര്‍ഡ് അനുവദിക്കുന്നത്

cowin vaccine registration  covid vaccine registartion for minors india  കൗമാരക്കാരുടെ വാക്‌സിന്‍ രജിസ്‌ട്രേഷന്‍  ജനുവരി ഒന്ന് മുതല്‍ കോവിന്‍ പോര്‍ട്ടലില്‍
CoWin: കൗമാരക്കാര്‍ക്ക് ജനുവരി ഒന്ന് മുതല്‍ വാക്‌സിന്‍ രജിസ്‌ട്രേഷന്‍, സ്‌റ്റുഡന്‍റ്‌സ്‌ ഐഡി കാര്‍ഡ് ഉപയോഗിക്കാം
author img

By

Published : Dec 27, 2021, 4:23 PM IST

ന്യൂഡല്‍ഹി : Vaccine Registration | ജനുവരി ഒന്ന് മുതല്‍ 15 വയസിനും 18-വയസിനും ഇടയിലുള്ള കുട്ടികള്‍ക്കുള്ള കൊവിഡ് വാക്‌സിന്‍ രജിസ്‌റ്റര്‍ ചെയ്യാം. കോവിന്‍ രജിസ്‌ട്രേഷന്‍ പോര്‍ട്ടല്‍ മേധാവി ഡോ.ആര്‍.എസ്.ശര്‍മയാണ് ഇക്കാര്യം അറിയിച്ചത്. വിദ്യാര്‍ഥികള്‍ക്ക്‌ അവരുടെ സ്‌റ്റുഡന്‍റ്‌സ്‌ ഐഡി കാര്‍ഡ് ഉപയോഗിച്ചും വാക്‌സിനായി രജിസ്‌ട്രേഷന്‍ നടത്താന്‍ സാധിക്കും. കൗമാരക്കാരില്‍ ചിലര്‍ക്ക് ആധാര്‍ കാര്‍ഡ് ഇല്ലാത്ത പശ്ചാത്തലത്തിലാണ് ഈ നടപടിയെന്ന് അധികൃതര്‍ പറഞ്ഞു.

'കൊവിഡ് രജിസ്‌ട്രേഷനായി തങ്ങള്‍ ഒരു തിരിച്ചറിയല്‍ രേഖ കൂടി കോവിന്‍ പ്ലാറ്റ്‌ഫോമില്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. വിദ്യാര്‍ഥി തിരിച്ചറിയല്‍ കാര്‍ഡ്' - ഡോ.ആര്‍.എസ്.ശര്‍മ പറഞ്ഞു.

ALSO READ: മകളുടെ സുഹൃത്തായ 15 കാരിക്ക് അശ്ലീല ചിത്രങ്ങളും സന്ദേശങ്ങളും ; കണ്ണൂരില്‍ 52 കാരൻ അറസ്റ്റിൽ

15-നും 18- നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്‌ചയാണ് പ്രഖ്യാപനം നടത്തിയത്. ജനുവരി മൂന്ന് മുതലാണ് ഈ പ്രായത്തിലുള്ളവര്‍ക്ക് വാക്‌സിന്‍ നല്‍കി തുടങ്ങുക. ജനുവരി 10 മുതല്‍ കൊവിഡ് മുന്നണി പോരാളികള്‍ക്കും 60 വയസിന് മുകളിലുള്ള രോഗികള്‍ക്കും ബൂസ്‌റ്റര്‍ ഡോസ് വാക്‌സിന്‍ നല്‍കുമെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്.

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.