ETV Bharat / bharat

Cowin data leak | 'വിവരങ്ങള്‍ ചോര്‍ന്നെന്നത് അടിസ്ഥാന രഹിതം' ; കൊവിൻ പോർട്ടൽ സുരക്ഷിതമെന്ന് കേന്ദ്രസർക്കാർ

കൊവിഡ് വാക്‌സിനേഷൻ സ്വീകരിച്ചവരുടെ വ്യക്തിഗത വിവരങ്ങൾ കൊവിൻ പോർട്ടലിൽ നിന്ന് ചോരുന്നുവെന്ന വാർത്ത അടിസ്ഥാന രഹിതമെന്ന് കേന്ദ്രസർക്കാർ

കേന്ദ്രസർക്കാർ  കൊവിൻ പോർട്ടൽ  cowin data leak  cowin  cowin portal completely safe  cowin portal  വ്യക്തിഗത വിവരങ്ങൾ  കൊവിഡ് വാകസ്‌സിനേഷൻ  കേന്ദ്ര ആരോഗ്യ മന്ത്രാലയം
കൊവിൻ പോർട്ടൽ
author img

By

Published : Jun 12, 2023, 9:05 PM IST

ന്യൂഡൽഹി : ആരോഗ്യ മന്ത്രാലയത്തിന്‍റെ കൊവിൻ (Co-WIN) പോർട്ടൽ പൂർണമായും സുരക്ഷിതമാണെന്നും അതിലെ വിവരങ്ങളുടെ സ്വകാര്യത ഉറപ്പാക്കിയിട്ടുള്ളതാണെന്നും കേന്ദ്രസർക്കാർ. രാജ്യത്ത് കൊവിഡ് വാക്‌സിനേഷൻ സ്വീകരിച്ച ഗുണഭോക്താക്കളുടെ വിവരങ്ങൾ ചോർന്നെന്ന വാർത്ത ദുരുദ്ദേശപരമാണെന്നും കേന്ദ്ര സർക്കാർ അവകാശപ്പെട്ടു. കൊവിഡ് വാക്‌സിനേഷൻ സ്വീകരിച്ച ഇന്ത്യക്കാരുടെ സ്വകാര്യ വിവരങ്ങൾ ചോർന്നതായി സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

ഈ റിപ്പോർട്ടുകൾ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കൊവിൻ പോർട്ടലിന്‍റെ സുരക്ഷയാണ് ചോദ്യം ചെയ്യുന്നത്. വാക്‌സിനേഷനെടുത്ത വ്യക്തികളുടെ വിവരങ്ങൾ ടെലഗ്രാം (ഓൺലൈൻ മെസഞ്ചർ ആപ്ലിക്കേഷൻ) ബോട്ട് (bot) ഉപയോഗിച്ച് ചോർത്തിയെടുക്കുന്നുവെന്ന് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്വിറ്ററിൽ പോസ്‌റ്റുകള്‍ പ്രചരിച്ചിരുന്നു. ഗുണഭോക്താവിന്‍റെ മൊബൈൽ നമ്പറോ ആധാർ നമ്പറോ ഉപയോഗിച്ച് വ്യക്തിഗത വിവരങ്ങൾ ചോർത്താമെന്നാണ് ഈ റിപ്പോർട്ടുകളിൽ പറയുന്നത്.

റിപ്പോർട്ടുകൾ ദുരുദ്ദേശത്തോടെയുള്ളത് : എന്നാൽ ഇത്തരം റിപ്പോർട്ടുകളെല്ലാം യാതൊരു അടിസ്ഥാനവുമില്ലാത്തതും ദുരുദ്ദേശ സ്വഭാവമുള്ളതുമാണെന്ന് കേന്ദ്രസർക്കാർ പ്രസ്‌താവനയില്‍ വ്യക്തമാക്കി. ഒടിപി മുഖേന മാത്രമേ കൊവിൻ പോർട്ടലിലെ വ്യക്തിഗത വിവരങ്ങളിലേയ്‌ക്ക് ആക്‌സസ് ലഭിക്കുകയുള്ളൂ. നിലവിൽ പോർട്ടലിന് മതിയായ എല്ലാ സുരക്ഷ ക്രമീകരണങ്ങളും നൽകിയിട്ടുണ്ടെന്നും പ്രസ്‌താവനയിൽ പറയുന്നു.

കൊവിൻ പോർട്ടൽ വികസിപ്പിച്ചതും നിയന്ത്രിക്കുന്നതും എംഒഎച്ച്‌എഫ്‌ഡബ്ല്യു (MoHFW) ആണ്. ഈ പോർട്ടലുമായി ബന്ധപ്പെട്ട നയപരമായ വിഷയങ്ങളിൽ തീരുമാനമെടുക്കുന്നതിനായി ഒരു എംപവേർഡ് ഗ്രൂപ്പ് ഓൺ വാക്‌സിൻ അഡ്‌മിനിസ്ട്രേഷനും (EGVAC) രൂപീകരിച്ചിട്ടുണ്ട്. നാഷണൽ ഹെൽത്ത് അതോറിറ്റി മുൻ സിഇഒ (എൻഎച്ച്‌എ)ആണ് ഇജിവിഎസിയിലുള്ളത്.

ഡാറ്റ ആക്‌സസ് മൂന്ന് രീതിയിൽ : നിലവിൽ മൂന്ന് രീതിയിലാണ് പോർട്ടലിലെ ഡാറ്റയിലേയ്‌ക്ക് ആക്‌സസ് ഉള്ളത്. മൊബൈൽ നമ്പർ ഉപയോഗിച്ച് ഒടിപിയിലൂടെ ആധികാരികത ഉറപ്പാക്കി വാക്‌സിനേഷൻ എടുത്ത വ്യക്തിക്ക് കൊവിൻ ഡാറ്റയിലേക്ക് ആക്‌സസ് ലഭിക്കും. കൂടാതെ രജിസ്‌റ്റർ ചെയ്‌ത ആധികാരിക ലോഗിൻ ക്രെഡൻഷ്യൽ ഉപയോഗിക്കുന്ന വാക്‌സിനേറ്റർക്ക് വ്യക്തിഗത വിവരങ്ങൾ ആക്‌സസ് ചെയ്യാനാകും.

എന്നാൽ സിസ്റ്റം ഓരോ തവണയും, ഒരു അംഗീകൃത ഉപയോക്താവ് കൊവിൻ സിസ്റ്റത്തിലേക്ക് ആക്‌സസ് ചെയ്യുമ്പോൾ അതിന്‍റെ റെക്കോർഡ് ട്രാക്ക് ചെയ്യുകയും സൂക്ഷിക്കുകയും ചെയ്യുന്നുണ്ട്. ഒടിപി ആധികാരികതയിലൂടെയേ വാക്‌സിനേഷൻ ചെയ്‌ത ഗുണഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ ആക്‌സസ്‌ ചെയ്യാനാകൂ. ഒടിപി ഇല്ലാതെ, വാക്‌സിനേഷൻ ലഭിച്ച ഗുണഭോക്താക്കളുടെ വിവരങ്ങൾ ഒരു ബിഒടിയിലൂടെയും ലഭ്യമാകില്ല.

ഗുണഭോക്താക്കളുടെ ജനന തീയതി ഉൾപ്പടെയുള്ള വിവരങ്ങൾ ലഭ്യമായതായി അവകാശപ്പെടുന്ന റിപ്പോർട്ടുകൾ അടിസ്ഥാന രഹിതമാണ്. ഒടിപി ഇല്ലാതെ ഡാറ്റ പിൻവലിക്കാൻ കഴിയുന്ന പൊതു എപിഐകളൊന്നുമില്ലെന്ന് കൊവിന്‍റെ ഡെവലപ്‌മെന്‍റ് ടീം സ്ഥിരീകരിച്ചിട്ടുണ്ടെന്നും പ്രസ്‌താവനയിൽ പറയുന്നു.

also read : 'കൊവിഡ് വാക്‌സിന്‍ എടുത്ത ഇന്ത്യക്കാരുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ന്നു, പട്ടികയില്‍ പ്രമുഖരും': തൃണമൂല്‍ നേതാവ് സാകേത് ഗോഖലെ

നിലവിൽ പ്രശ്‌നം പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീമിനോട് (സിഇആർടി-ഇൻ) ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ പോർട്ടലിന്‍റെ നിലവിലെ സുരക്ഷ അവലോകനം ചെയ്‌തുവരികയാണെന്നും കേന്ദ്രസർക്കാർ അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.