ETV Bharat / bharat

കൊവിഷീൽഡ് 16 യൂറോപ്യൻ രാജ്യങ്ങൾ അംഗീകരിച്ചു: സന്തോഷ വാർത്തയെന്ന് അദാർ പൂനെവാല - യൂറോപ്യൻ യൂണിയനിൽ കൊവിഷീൽഡ്

ഓസ്ട്രിയ, ബെൽജിയം, ബൾഗേറിയ, ഫിൻലൻഡ്, ജർമ്മനി, ഗ്രീസ്, ഹംഗറി, ഐസ്‌ലൻഡ്, അയർലൻഡ്, ലാത്‌വിയ, നെതർലൻഡ്‌സ്, സ്ലൊവേനിയ, സ്‌പെയിൻ, സ്വീഡൻ, സ്വിറ്റ്‌സർലൻഡ്, ഫ്രാൻസ് എന്നീ രാജ്യങ്ങളാണ് കൊവിഷീൽഡ് വാക്‌സിന് അംഗീകാരം നൽകിയിരിക്കുന്നത്.

covishield news  adar poonewala  covishield accenpted in EU  കൊവിഷീൽഡ് വാർത്ത  യൂറോപ്യൻ യൂണിയനിൽ കൊവിഷീൽഡ്  അദാർ പൂനെവാല
കൊവിഷീൽഡ് 16 യൂറോപ്യൻ രാജ്യങ്ങൾ അംഗീകരിച്ചു
author img

By

Published : Jul 18, 2021, 3:12 PM IST

ന്യൂഡൽഹി: ഇന്ത്യ തദ്ദേശീയമായി നിർമിച്ച കൊവിഷീൽഡ് വാക്‌സിൻ 16 യൂറോപ്യൻ രാജ്യങ്ങൾ അംഗീകരിച്ചിട്ടുണ്ടെന്നും ഇത് അന്താരാഷ്‌ട്ര യാത്രക്കാർക്ക് സന്തോഷ വാർത്തയാണെന്നും സിറം ഇൻസ്റ്റിറ്റ്യൂട്ട് ഉടമ അദാർ പൂനെവാല.

എന്നിരുന്നാലും വിവിധ രാജ്യങ്ങളിലെ യാത്ര മാർഗനിർദേശങ്ങൾ വ്യത്യസ്‌തമാണെന്നും അതെല്ലാം ശ്രദ്ധയോടെ പഠിച്ച് പാലിക്കണമെന്നും അദ്ദേഹം യാത്രക്കാരോട് അഭ്യർഥിച്ചു.

യൂറോപ്യൻ യൂണിയനിലെ പല രാജ്യങ്ങളും വാക്‌സിൻ അംഗീകരിക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് കൊവിഷീൽഡ് വാക്‌സിന്‍റെ വിഷയം യൂറോപ്യൻ യൂണിയനിൽ വ്യാപകമായി ചർച്ച ചെയ്യപ്പെട്ടിരുന്നു.

Also Read: India Covid -19: 41,157 പേര്‍ക്ക് കൂടി കൊവിഡ്; 518 മരണം

ചർച്ചകളെ തുടർന്ന് നിലവിൽ ഓസ്ട്രിയ, ബെൽജിയം, ബൾഗേറിയ, ഫിൻലൻഡ്, ജർമ്മനി, ഗ്രീസ്, ഹംഗറി, ഐസ്‌ലൻഡ്, അയർലൻഡ്, ലാത്‌വിയ, നെതർലൻഡ്‌സ്, സ്ലൊവേനിയ, സ്‌പെയിൻ, സ്വീഡൻ, സ്വിറ്റ്‌സർലൻഡ്, ഫ്രാൻസ് എന്നീ രാജ്യങ്ങളാണ് കൊവിഷീൽഡ് വാക്‌സിന് അംഗീകാരം നൽകിയിരിക്കുന്നത്.

കൂടാതെ രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചവർക്കുള്ള യാത്ര നിയന്ത്രണങ്ങൾ നീക്കുന്നതായി ഫ്രാൻസ് വിദേശകാര്യ മന്ത്രാലയവും ശനിയാഴ്‌ച പ്രഖ്യാപിച്ചിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.