കൊൽക്കത്ത : വാക്സിനേഷന്‍ പ്രക്രിയയിൽ അദിവാസി സമൂഹത്തിന്‍റെ സജീവ പങ്കാളിത്തം. ഗോത്രവര്‍ഗ മേഖലയില്‍ മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് ഫാൻസിദേവ ബ്ലോക്ക് മെഡിക്കൽ ഹെൽത്ത് ഓഫിസർ ഡോ. അനുനാഭ ദാസ് പറഞ്ഞു. 2011 ലെ സെൻസസ് പ്രകാരം പശ്ചിമ ബംഗാളിലെ ഡാർജിലിങ്ങിലാണ് ഏറ്റവും അധികം ആദിവാസികളുള്ളത്.
Also read: ഡൽഹിയിലെ മദൻപൂർ പ്രദേശത്ത് തീപിടിത്തം; കെട്ടിടങ്ങൾ കത്തിനശിച്ചു
ഇവിടെ മാത്രം 18,46,823 പേരുണ്ട്. ഡാർജിലിങ് ജില്ലയിലെ സിലിഗുരി സബ് ഡിവിഷന് കീഴിലുള്ള ഫാൻസിദേവ ബ്ലോക്കിലെ ജയന്തിക തെയില തോട്ടത്തിൽ ജോലി ചെയ്യുന്ന ഗോത്രവർഗക്കാരിൽ നിരവധി പേർ കൊവിഡ് ബാധിച്ച് മരിച്ചതായാണ് റിപ്പോർട്ടുകൾ.
44 വയസ്സിന് മുകളിൽ പ്രായമുള്ള തൊഴിലാളികളിൽ 50 ശതമാനത്തിലധികം പേര്‍ ഇതിനകം വാക്സിന്‍ സ്വീകരിച്ചു. വളരെ കുറച്ചുപേർ മാത്രമാണ് കുത്തിവയ്പ്പ് എടുക്കാന്‍ മടിക്കുന്നത്. ഇവരെ ബോധവത്കരിക്കുകയാണ് സംസ്ഥാന ആരോഗ്യ വകുപ്പ്.