ഛണ്ഡീഗഡ്: പഞ്ചാബിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 726 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കേസുകളുടെ എണ്ണം 5,90,556 ആയി ഉയർന്നു. 32 മരണങ്ങളാണ് 24 മണിക്കുറിനിടെ പഞ്ചാബിൽ സ്ഥിരീകരിച്ചത്. 1255 പേർ രോഗമുക്തരായി.
അതേസമയം രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 67,208 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 2,97,00,313 ആയി. 2,330 മരണം കൂടി സ്ഥിരീകരിച്ചതോടെ ആകെ കൊവിഡ് മരണം 3,81,903 ആയി.
ALSO READ: ടിപിആർ അടിസ്ഥാനത്തിൽ കൊവിഡ് പരിശോധന വർധിപ്പിക്കാൻ കേരളം
ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞുവരുന്നത് ഏറെ ആശ്വാസമാണ്. 24 മണിക്കൂറിനിടെ 19,31,249 സാമ്പിളുകള്‍ പരിശോധിച്ചപ്പോള്‍ 3.48 ശതമാനമാണ് രോഗനിരക്ക്. തുടര്‍ച്ചയായ പത്താം ദിവസമാണ് നിരക്ക് അഞ്ച് ശതമാനത്തില്‍ താഴെ നില്‍ക്കുന്നത്.
ALSO READ: കർഷകർ പുതിയ കാർഷിക നിയമപ്രകാരം കൃഷി ആരംഭിക്കണമെന്ന് ഹരിയാന മുഖ്യമന്ത്രി
ഇതുവരെ 38,52.38,220 സാമ്പിളുകളാണ് പരിശോധിച്ചത്. രോഗമുക്തി നിരക്ക് 95.93 ശതമാനമായും ഉയര്‍ന്നിട്ടുണ്ട്. 26,55,19,251 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ വാക്‌സിൻ നൽകിയത്.