മുംബൈ: വർധിച്ച് വരുന്ന കൊവിഡ് വ്യാപനത്തിനിടയിൽ മാസ്‌ക് ധരിക്കാത്തവരിൽ നിന്ന് വെസ്റ്റേണ്‍ റെയിൽവേക്ക് മാർച്ച് ഒന്നാം തീയതി മുതൽ ആറാം തീയതി വരെ ലഭിച്ചത് 8.83 ലക്ഷം രൂപ.
വെസ്റ്റേണ്‍ റെയിൽവേയും ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷനും സംയുക്തമായി ഫെബ്രുവരിയിൽ പിഴ ഈടാക്കിയപ്പോൾ 5.97 ലക്ഷം രൂപയാണ് ലഭിച്ചത്. ഏറ്റവും കൂടുതൽ പിഴ രേഖപ്പെടുത്തിയത് ഫെബ്രുവരി 26 നാണ്. അന്ന് 75,200 രൂപയാണ് ലഭിച്ചത്. രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് രേഖപ്പടുത്തിയ സംസ്ഥാനമാണ് മഹാരാഷ്‌ട്ര.
കഴിഞ്ഞ 24 മണിക്കൂറിനിടെ ഈ സംസ്ഥാനത്ത് 11,141 പേർക്ക് കൊവിഡ് സ്ഥിരീകരിക്കുകയും 6,013 പേർ രോഗമുക്തി നേടുകയും 38 പേർ കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു.