ന്യൂഡൽഹി: കൊവിഡ് വാക്‌സിനുകൾ വന്ധ്യതയ്‌ക്ക് (Covid vaccine cause infertility) കാരണമാകുമെന്ന വാർത്തകൾ വ്യാജമെന്ന് കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയം. വാക്‌സിനുകൾ വന്ധ്യതയ്‌ക്ക് കാരണമാകുമെന്നതിന് ശാസ്‌ത്രീയമായ തെളിവുകളില്ല. വാക്‌സിനുകൾ സുരക്ഷിതവും ഫലപ്രദവുമാണ്.
also read:രാജധാനി എക്‌സ്‌പ്രസ് തുരങ്കത്തിനുള്ളിൽ പാളം തെറ്റി; ആളപായമില്ല
ഓരോ വാക്‌സിനുകളും ആദ്യം മൃഗങ്ങളിലും പിന്നീട് മനുഷ്യരിലും പരീക്ഷിച്ച് അത്തരത്തിലുള്ള പാർശ്വഫലങ്ങൾ ഇല്ലെന്ന് ഉറപ്പ് വരുത്തിയിട്ടുള്ളവയാണെന്നും മന്ത്രാലയം അറിയിച്ചു. പ്രതിരോധവും ഫലപ്രാപ്‌തിയും ഉറപ്പുവരുത്തിയതിന് ശേഷം മാത്രമേ വാക്‌സിനുകൾ ഉപയോഗിക്കാൻ അനുമതി നൽകുകയുള്ളൂവെന്നും മന്ത്രാലയം അറിയിച്ചു.
പോളിയോ, മീസെൽസ് - റൂബെല്ല വാക്‌സിനുകൾ നൽകുന്ന അവസരത്തിലും ഇത്തരത്തിലുള്ള വ്യാജപ്രചാരണങ്ങൾ (Covid vaccine cause infertility) ഉണ്ടായിട്ടുണ്ടെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു. മുലയൂട്ടുന്നവർക്കും വാക്‌സിൻ ഫലപ്രതമാണെന്നും മന്ത്രാലയം അറിയിച്ചു.