ETV Bharat / bharat

വാക്‌സിനേഷന്‍ ഏഴാം ദിനം; 2.2 ലക്ഷത്തിലധികം പേർ വാക്‌സിൻ സ്വീകരിച്ചു

ആകെ വാക്‌സിനേഷൻ 12.7 ലക്ഷം കടന്നു

covid vaccination india  വാക്‌സിനേഷൻ ഏഴാം ദിനം  2.2 ലക്ഷത്തിലധികം പേർക്ക് വാക്‌സിൻ  ആകെ വാക്‌സിനേഷൻ 12.7 ലക്ഷം  india covid u[pdates
ഏഴാം ദിനം; 2.2 ലക്ഷത്തിലധികം പേർക്ക് വാക്‌സിൻ
author img

By

Published : Jan 22, 2021, 9:31 PM IST

ന്യൂഡൽഹി: വാക്‌സിനേഷന്‍റെ ഏഴാം ദിനം രാജ്യത്ത് 2,28,563 ആളുകൾ വാക്‌സിൻ സ്വീകരിച്ചു. ആകെ വാക്‌സിനേഷൻ 12.7 ലക്ഷം കടന്നു. 6,230 കേന്ദ്രങ്ങളിലാണ് ഇന്ന് വാക്‌സിനേഷൻ നടന്നത്. ഇതുവരെ എല്ലാ കേന്ദ്രങ്ങളിലുമായി 24,397 വാക്‌സിനേഷൻ സെഷനുകളാണ് രാജ്യത്ത് നടന്നത്.

ആരോഗ്യ പ്രവർത്തകർക്കാണ് ആദ്യ ഘട്ടത്തിൽ വാക്‌സിൻ നൽകുന്നത്. ആദ്യ ഘട്ടത്തിൽ മൂന്ന് കോടി ജനങ്ങൾക്ക് വാക്‌സിൻ നൽകാനാണ് സർക്കാർ പദ്ധതി. ഇതുവരെ 267 പേർക്കാണ് വാക്‌സിനേഷന് ശേഷം പാർശ്വഫലങ്ങൾ റിപ്പോർട്ട് ചെയ്‌തതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.