ന്യൂഡൽഹി: രാജ്യത്ത് വാക്‌സിനേഷൻ ആരംഭിച്ച് 153 ദിവസം പിന്നിടുമ്പോൾ രണ്ട് ഡോസ് വാക്‌സിനും ലഭിച്ചത് 50,065,176 പേർക്ക്. ആദ്യ ഡോസ് വാക്സിൻ ലഭിച്ചവർ 21,860,0738 പേർ. രാജ്യത്ത് ആകെ കൊവിഡ് വാക്‌സിൻ സ്വീകരിച്ചവരുടെ എണ്ണം 26.86 കോടി കവിഞ്ഞു.
ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ആണ് വാ്കസിനേഷൻ സംബന്ധിച്ച കണക്കുകൾ പുറത്ത് വിട്ടത്. വ്യാഴാഴ്ച രാത്രി ഏഴുമണിവരെയുള്ള കണക്കുകൾ പ്രകാരം 26,86,65,914 പേരാണ് വാക്‌സിൻ സ്വീകരിച്ചത്. 18-44 വയസുകാരിൽ ഇതുവരെ 18,94,803 പേർ ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ചു.
88,017 പേരാണ് ഈ വിഭാഗത്തിൽ രണ്ട് ഡോസുകളും സ്വീകരിച്ചത്. കേരളത്തിൽ 18-44 വയസിനിടയിൽ 13,49,167 പേർ ആദ്യ ഡോസും 2506 പേർ രണ്ടാം ഡോസും വാക്‌സിൻ സ്വീകരിച്ചു. ലക്ഷദ്വീപിൽ ഈ പ്രായ വിഭാഗത്തിൽ 19,352 പേർക്കാണ് ആദ്യ ഡോസ് വാക്‌സിൻ ലഭിച്ചത്. 8-44 വയസിനിടയിലുള്ളവരുടെ രണ്ടാം ഡോസ് വാക്സിനേഷൻ ദ്വീപിൽ ആരംഭിച്ചിട്ടില്ല.
Also Read: കൊവിഡ് മുന്‍നിര പ്രവര്‍ത്തകര്‍ക്കുള്ള ദേശീയ പരിശീലനം വെള്ളിയാഴ്ച
വാക്‌സിനേഷന്‍റെ മൂന്നാം ഘട്ടം ആരംഭിച്ച ശേഷം സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി ഇതുവരെ 4,93,56,276 പേർ ആദ്യ ഡോസും 10,58,514 പേർ രണ്ടാം ഡോസ് വാക്‌സിനും സ്വീകരിച്ചു. 70,32270 ആരോഗ്യ പ്രവർത്തകർക്ക് ഇതുവരെ രണ്ട് ഡോസ് വാക്‌സിനും ലഭിച്ചു. മറ്റ് മുൻനിര പ്രവർത്തകരിൽ 89,63142 പേർക്കാണ് രണ്ട് ഡോസും നൽകിയത്.