ശ്രീനഗർ: ജമ്മു കശ്മീരിൽ ഏർപ്പെടുത്തിയ ലോക്ക് ഡൗൺ ജനങ്ങളുടെ ജീവിതത്തെ ബാധിച്ചതായി അധികൃതർ. കൊവിഡ് ബാധിതരുടെ എണ്ണം പ്രതിദിനം വർധിക്കുന്ന സാഹചര്യത്തിലാണ് ജമ്മു കശ്മീരിലെ പല പ്രദേശങ്ങളിലും ലോക്ക് ഡൗൺ ഏർപ്പെടുത്തിയത്. കേന്ദ്രഭരണ പ്രദേശത്തെ പല ജില്ലകളിലും ആളുകളുടെ ഒത്തുച്ചേരലിനും സമ്മേളനങ്ങൾക്കും നിയന്ത്രണം തുടരുകയാണ്. മിക്ക റോഡുകളിലും പൊലീസ് ബാരിക്കേഡുകൾ സ്ഥാപിച്ചിരിക്കുന്നു. അതേസമയം അവശ്യ, അടിയന്തര സേവനങ്ങൾ അനുവദനീയമാണെന്ന് അധികൃതർ പറഞ്ഞു. ജമ്മു കാശ്മീരിലെ പെട്രോൾ പമ്പുകളും മറ്റ് വ്യാപാര സ്ഥാപനങ്ങളും അടച്ചിട്ടിരിക്കുകയാണ്.
ഏപ്രിൽ 29നാണ് ജമ്മു കാശ്മീരിലെ 11 ജില്ലകളിൽ ലോക്ക് ഡൗൺ ഏർപ്പെടുത്തിയത്. അടുത്ത ദിവസം തന്നെ ഇത് 20 ജില്ലകളിലേക്കും വ്യാപിപ്പിച്ചു. മെയ് മൂന്നിന് രാവിലെ 7 മണിക്ക് അവസാനിക്കേണ്ട കർഫ്യൂ ബുഡ്ഗാം, ബാരാമുള്ള എന്നിവിടങ്ങളിൽ വ്യാഴാഴ്ച രാവിലെ 7 മണി വരെ നീട്ടി.