ETV Bharat / bharat

കൊവിഡ് സ്വതന്ത്ര ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്ന് രഘുറാം രാജന്‍

ചിക്കാഗോ സർവകലാശാല സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

COVID probably India's greatest challenge since independence: Ex-RBI Guv  കൊവിഡ് രാജ്യം നേരിടുന്ന വെല്ലുവിളി: മുൻ റിസർവ് ബാങ്ക് ഗവർണർ  കൊവിഡ്  മുൻ റിസർവ് ബാങ്ക് ഗവർണർ  രഘുറാം രാജൻ
കൊവിഡ് രാജ്യം നേരിടുന്ന വെല്ലുവിളി: മുൻ റിസർവ് ബാങ്ക് ഗവർണർ
author img

By

Published : May 16, 2021, 9:15 AM IST

ന്യൂഡൽഹി : സ്വതന്ത്ര ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് കൊവിഡെന്ന് മുൻ റിസർവ് ബാങ്ക് ഗവർണർ രഘുറാം രാജൻ. ഈ ഘട്ടത്തിൽ ചെറുകിട മേഖലയെ പിടിച്ചുയർത്തേണ്ടത് അനിവാര്യമാണ്. കൊവിഡ് മഹാമാരിയിൽ ഇന്ത്യ നേരിട്ട പ്രധാന വെല്ലുവിളിയാണ് ലോക്ക്ഡൗണ്‍. പലയിടത്തും കേന്ദ്ര സർക്കാരിന്‍റെ കാര്യമായ ഇടപെടലുകൾ കാണാന്‍ സാധിക്കുന്നില്ല. കൊവിഡ് രോഗ ബാധിതർക്ക് ഓക്സിജൻ കിടക്കകൾ നൽകാൻ മഹാരാഷ്ട്ര സർക്കാരിന് കഴിഞ്ഞു. നമ്മെ എല്ലാവരെയും ബന്ധിപ്പിക്കുന്ന ഒരു ഘടകമുണ്ടെന്ന് ഈ മഹാമാരി തെളിയിച്ചിട്ടുണ്ട്. ജീവിത ശൈലിയിലല്ല മാറ്റം വരുത്തേണ്ടതെന്നും ചിക്കാഗോ ബിസിനസ് സകൂളിലെ പ്രൊഫസർ കൂടിയായ രാജൻ അഭിപ്രായപ്പെട്ടു.

Also read: ഇന്ത്യയില്‍ കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 19.8 ശതമാനമായി കുറഞ്ഞു

താന്‍ ഡൽഹി ഐഐടിയിൽ നടത്തിയ പ്രസംഗം സർക്കാരിനെതിരല്ല.' 2015 ഒക്ടോബർ 31 ന് താന്‍ ഡൽഹി ഐഐടിയിൽ നടത്തിയ പ്രസംഗം അമിതമായി വ്യാഖ്യാനിക്കപ്പെടുന്നു. ഞങ്ങൾക്ക് സംസാരിക്കാനുള്ള സ്വാതന്ത്ര്യവും, വിമർശിക്കാനുള്ള സ്വാതന്ത്ര്യവുമുണ്ട്. ഇത് ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ഇന്ത്യയ്ക്ക് സഹായകമാകും' - മുൻ റിസർവ് ബാങ്ക് ഗവർണർ പറഞ്ഞു. ദിവസേന മൂന്ന് ലക്ഷത്തിലധികം കൊവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്നത്. അണുബാധ മൂലമുള്ള മരണസംഖ്യയും കുത്തനെ ഉയരുകയാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.