മുംബൈ: മുംബൈ നഗരത്തിലെ ലൈംഗികത്തൊഴിലാളികൾക്കായി പ്രത്യേക വാക്‌സിനേഷൻ ക്യാമ്പ് സംഘടിപ്പിച്ച് നവി മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ. വെള്ളിയാഴ്‌ച സംഘടിപ്പിച്ച ക്യാമ്പിലൂടെ എഴുപത്തിയെട്ട് ലൈംഗികത്തൊഴിലാളികൾക്ക് വാക്‌സിനേഷൻ നൽകി.
സമൂഹത്തിലെ അവഗണിക്കപ്പെട്ട വിഭാഗങ്ങളെ ഉൾക്കൊള്ളാനുള്ള ഭാഗമായാണ് ക്യാമ്പ് സംഘടിപ്പിച്ചതെന്ന് എൻ.എം.എം.സി വക്താവ് മഹേന്ദ്ര കോണ്ടെ പറഞ്ഞു. തുടർന്നും ക്യാമ്പുകൾ സംഘടിപ്പിക്കുമെന്ന് അദ്ദേഹം അറിയിച്ചു.
ALSO READ: ഒറ്റമുറി കുടിൽ, ആകെയുള്ളത് ലൈറ്റും ടേബിൾ ഫാനും; എന്നാൽ വൈദ്യുതി ബിൽ 2.5 ലക്ഷം!
അതേസമയം വാക്‌സിനേഷൻ പദ്ധതിയിൽ നവി മുംബൈയിലെ ഓരോ പൗരനെയും ഉൾപ്പെടുത്താനുള്ള എല്ലാ ശ്രമങ്ങളും നടക്കുന്നുണ്ടെന്ന് എൻ.എം.എം.സി കമ്മീഷണർ അഭിജിത് ബംഗാർ പറഞ്ഞു. നിലവിൽ 76 വാക്‌സിനേഷൻ കേന്ദ്രങ്ങൾ നഗരത്തിലുണ്ട്.
കുത്തിവെയ്‌പ്പ് വേഗത്തിലാക്കാൻ കേന്ദ്രങ്ങളുടെ എണ്ണം 100 ആക്കി ഉയർത്താനുള്ള ക്രമീകരണങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണെന്നും അഭിജിത് ബംഗാർ കൂട്ടിച്ചേർത്തു.