ETV Bharat / bharat

കൊവിഡ് പ്രാദേശികമാകും, മൂന്നാം തരംഗം പ്രവചിക്കാനാകില്ല: ഡോ. സൗമ്യ സ്വാമിനാഥൻ - കൊവിഡ് വാക്‌സിൻ

ആദ്യ ഘട്ടത്തിലും രണ്ടാം ഘട്ടത്തിലും കൊവിഡ് വ്യാപിക്കാത്ത മേഖലകളിലും വാക്‌സിനേഷൻ പൂർണമാകാത്ത സ്ഥലങ്ങളിലും വരും മാസങ്ങളില്‍ സംഭവിക്കാനിരിക്കുന്ന മൂന്നാം തരംഗത്തില്‍ കൊവിഡ് വ്യാപനത്തിന് സാധ്യതയുണ്ടെന്ന് ഡോ സൗമ്യ വ്യക്തമാക്കി.

Covid in India may be entering some kind of stage of endemicity: WHO's Soumya Swaminathan
ലോകാരോഗ്യ സംഘടനയുടെ ചീഫ് സയന്‍റിസ്റ്റ് സൗമ്യ സ്വാമിനാഥൻ
author img

By

Published : Aug 25, 2021, 8:59 AM IST

ഹൈദരാബാദ്: ഇന്ത്യയില്‍ കൊവിഡ് വ്യാപനം പ്രാദേശിക തലത്തിലേക്ക് ചുരുങ്ങുമെന്ന സൂചന നല്‍കി ലോകാരോഗ്യ സംഘടനയുടെ ചീഫ് സയന്‍റിസ്റ്റ് ഡോ. സൗമ്യ സ്വാമിനാഥൻ. മഹാമാരി എന്ന നിലയില്‍ നിന്ന് കൊവിഡ് പ്രാദേശികമായി മാറുമെന്നാണ് ഡോ. സൗമ്യ സ്വാമിനാഥൻ വ്യക്തമാക്കുന്നത്. ജനങ്ങൾ കൊവിഡിനൊപ്പം ജീവിക്കുന്ന സാഹചര്യം രൂപപ്പെട്ടതായും "ദ വയർ" എന്ന ന്യൂസ് വെബ്‌സൈറ്റിനു വേണ്ടി പ്രശസ്തമാധ്യമ പ്രവർത്തകൻ കരൺ ഥാപ്പറിന് നല്‍കിയ അഭിമുഖത്തില്‍ ഡോ. സൗമ്യ പറഞ്ഞു.

ഇനി മഹാമാരിയല്ല, എൻഡമിക്

ഒരു രാജ്യത്ത് തുടങ്ങി പല രാജ്യങ്ങളിലേക്ക് വ്യാപിക്കുന്നതാണ് പാൻഡമിക് (മഹാമാരി). അതേസമയം, വൈറസിനൊപ്പം ജനങ്ങൾ ജീവിക്കാൻ തുടങ്ങുന്നതാണ് എൻഡമിക്. അത് ഒരു നിശ്‌ചിത പ്രദേശത്ത് മാത്രമായി ചുരുങ്ങും. സെപ്റ്റംബർ മധ്യത്തോടെ കൊവാക്‌സിനെ ലോകാരോഗ്യ സംഘടനയുടെ അംഗീകൃത വാക്‌സിനായി പ്രഖ്യാപിച്ചേക്കുമെന്നും സൗമ്യ സ്വാമിനാഥൻ സൂചന നല്‍കി.

ഇന്ത്യൻ ജനസംഖ്യയുടെ വലിപ്പം, വൈവിധ്യം, അതിന്‍റെ പ്രതിരോധ ശേഷി എന്നിവ വിവിധ പ്രദേശങ്ങളില്‍ വ്യത്യസ്ത അളവിലാണ്. അതുകൊണ്ടു തന്നെ കൊവിഡ് വ്യാപനവും വ്യത്യസ്ത തോതിലായിരിക്കും. ആദ്യ ഘട്ടത്തിലും രണ്ടാം ഘട്ടത്തിലും കൊവിഡ് വ്യാപിക്കാത്ത മേഖലകളിലും വാക്‌സിനേഷൻ പൂർണമാകാത്ത സ്ഥലങ്ങളിലും വരും മാസങ്ങളില്‍ സംഭവിക്കാനിരിക്കുന്ന മൂന്നാം തരംഗത്തില്‍ കൊവിഡ് വ്യാപനത്തിന് സാധ്യതയുണ്ടെന്നും ഡോ സൗമ്യ വ്യക്തമാക്കി.

കുട്ടികളുടെ കാര്യത്തില്‍ ആശങ്ക വേണ്ട

2022 അവസാനത്തോടെ 70 ശതമാനത്തോളം ആളുകൾക്ക് വാക്‌സിനേഷൻ നല്‍കാൻ കഴിയും. അതിനാല്‍ രാജ്യങ്ങൾക്ക് പഴയ അവസ്ഥയിലേക്ക് മടങ്ങിയെത്താനാകും. കുട്ടികളുടെ കാര്യത്തില്‍ രക്ഷിതാക്കൾ ആശങ്കപ്പെടേണ്ടതില്ല. കുട്ടികളില്‍ കുറഞ്ഞ അളവിലാണ് രോഗം വ്യാപിക്കുന്നത്. അവരില്‍ മുതിർന്നവരെ പോലെ രോഗം ഗുരുതരമാകുന്നുമില്ല. മരണ നിരക്കും കുറവാണ്.

കുട്ടികളിലേക്ക് രോഗ വ്യാപനം ഉണ്ടാകുന്നത് തടയാൻ ആശുപത്രികളില്‍ കൂടുതല്‍ സജ്ജീകരണങ്ങൾ ഒരുക്കുക, പീഡിയാട്രിക് ഇന്‍റൻസീവ് കെയർ യൂണിറ്റുകൾ കൂടുതലായി സജ്ജീകരിക്കുക എന്നിവയാണ് വേണ്ടതെന്നും സൗമ്യ സ്വാമിനാഥൻ കൂട്ടിച്ചേർത്തു.

മൂന്നാംതരംഗം പ്രവചിക്കാനാകില്ല

കൊവിഡ് മൂന്നാംതരംഗം പ്രവചിക്കുക എന്നത് അസാധ്യമാണ്. എവിടെ, എപ്പോൾ മൂന്നാംതരംഗം സംഭവിക്കുമെന്ന് പറയാനാകില്ല. ചിലപ്പോൾ മൂന്നാം തരംഗം സംഭവിക്കില്ലെന്നും ഡോ സൗമ്യ സ്വാമിനാഥൻ അഭിമുഖത്തില്‍ പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.