ന്യൂഡൽഹി: ഇന്ത്യയിൽ 15,590 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് ബാധിതരുടെ എണ്ണം 1,05,27,683 ആയി. വൈറസ് ബാധിച്ച് 191 പേർ കൂടി മരിച്ചതോടെ ആകെ കൊവിഡ് മരണം 1,51,918 ആയി. 2,13,027 സജീവ രോഗബാധിതരാണ് നിലവിലുള്ളത്. 15,975 പേർക്ക് കൂടി രോഗം ഭേദമായതോടെ ഇതുവരെ രോഗം ഭേദമായവരുടെ എണ്ണം 1,01,62,738 ആയി. രാജ്യത്ത് ഇതുവരെ 18,49,62,401 സാമ്പിളുകളില്‍ പരിശോധന നടത്തി.
മഹാരാഷ്ട്രയിൽ 52,558 സജീവ രോഗബാധിതരാണ് നിലവിലുള്ളത്. കൊവിഡ് ബാധിച്ച് സംസ്ഥാനത്ത് ഇതുവരെ 50,291 പേർ മരിച്ചു. കേരളത്തിൽ 5,490 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്ത് നിലവിൽ 66,503 സജീവ രോഗബാധിതരാണ് നിലവിലുള്ളത്. 7,61,154 പേർക്ക് ഇതുവരെ രോഗം ഭേദമായി.