ETV Bharat / bharat

വീണ്ടും കോവിഡ് പേടി: ഇന്ത്യയില്‍ ഇന്ന് റിപ്പോർട്ട് ചെയ്‌തത് അഞ്ച് മാസത്തിലെ ഏറ്റവും ഉയർന്ന കേസുകൾ

രാജ്യത്തെ ആകെ സജീവ കൊവിഡ് കേസുകൾ 11,903 ആയി ഉയർന്നു. ഇന്ത്യയിൽ ഇതുവരെ റിപ്പോർട്ട് ചെയ്‌ത കൊവിഡ് കേസുകളുടെ എണ്ണം 4.47 കോടിയായി

resh COVID 19 cases in India highest in 5 months  സജീവ കോവിഡ് കേസുകൾ  കോവിഡ്  ആരോഗ്യ മന്ത്രാലയം  കോവിഡ് കേസുകൾ 4 കോടി  മരണനിരക്ക്  കോവിഡ് മരണം  കോവിഡ് മരണ നിരക്ക്  കോവിഡ് മരണ നിരക്ക് കേരളത്തിൽ  covid  corona  covid vaccination  health department
കോവിഡ്
author img

By

Published : Mar 29, 2023, 11:22 AM IST

ന്യൂഡൽഹി: കേന്ദ്ര ആരോഗ്യ മന്ത്രാലയം ബുധനാഴ്‌ച പ്രസിദ്ധീകരിച്ച കണക്കുകൾ പ്രകാരം ഇന്ത്യയിൽ 2,151 പുതിയ കൊവിഡ് കേസുകളുടെ പ്രതിദിന വർദ്ധനവ്. അഞ്ച് മാസത്തിനിടയിലെ ഏറ്റവും ഉയർന്ന പ്രതിദിന കേസുകളാണിത്. ഇതോടെ ആകെ സജീവ കോവിഡ് കേസുകൾ 11,903 ആയി ഉയർന്നു.

രാജ്യത്താകെ ഇതുവരെ റിപ്പോർട്ട് ചെയ്‌ത കോവിഡ് കേസുകളുടെ എണ്ണം 4.47 കോടിയായി (4,47,09,676). ഏഴ് കൊവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. ഇതോടെ ആകെ കൊവിഡ് മരണങ്ങൾ 5,30,848 ആയി ഉയർന്നു. രാവിലെ 8 മണിക്ക് പുറത്തുവിട്ട വിവരങ്ങളുടെ അടിസ്ഥാനത്തിൽ പ്രതിദിന പോസിറ്റിവിറ്റി 1.51 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി 1.53 ശതമാനവുമാണ്.

ഇപ്പോൾ സജീവമായ കേസുകൾ മൊത്തം അണുബാധകളുടെ 0.03 ശതമാനമാണ്. അതേ സമയം കേസിലെ മരണനിരക്ക് 1.19 ശതമാനമാണ്. മന്ത്രാലയത്തിന്‍റെ വെബ്‌സൈറ്റ് അനുസരിച്ച്, രാജ്യവ്യാപകമായി കൊവിഡ് വാക്‌സിനേഷൻ ഡ്രൈവിന് കീഴിൽ ഇതുവരെ 220.65 കോടി ഡോസ് കൊവിഡ് വാക്‌സിൻ രാജ്യത്ത് നൽകിയിട്ടുണ്ട്. കൊവിഡ് കണക്കുകൾ പ്രതിധിനം വർധിക്കുമ്പോഴും രാജ്യത്ത് പനിബാധിതരിൽ സമഗ്രമായി കൊവിഡ് പരിശോധന നടത്തുന്നില്ല എന്ന ആക്ഷേപവും നിലനിൽക്കുന്നുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.