ഹൈദരാബാദ്: തെലങ്കാനയില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കൊവിഡ് കേസുകളില്‍ ഗണ്യമായി കുറവ് രേഖപ്പെടുത്തിയതായി ആരോഗ്യ വകുപ്പ് അറിയിച്ചു. കൊവിഡ് മുക്തി നിരക്കിലും വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഡിസ്ചാർജ് നിരക്ക് കൂടിയതോടെ പല ആശുപത്രികളിലും കിടക്കകൾ ഒഴിഞ്ഞ് കിടക്കുകയാണ്. ശനിയാഴ്ച ഉച്ചവരെയുള്ള കണക്ക് പ്രകാരം 1174 ഐസിയു കിടക്കകളും 8164 ഓക്സിജൻ കിടക്കകളും സംസ്ഥാനത്ത് ഒഴിവുണ്ട്.
also read: കുഴല്‍പ്പണത്തില്‍ വൻ കുരുക്ക്: സുനിൽ നായ്‌ക് സുന്ദരയുടെ വീട്ടിലെത്തിയതിൻ്റെ തെളിവുകൾ പുറത്ത്
സംസ്ഥാനത്തൊട്ടാകെയുള്ള 135 കൊവിഡ് കെയർ സെന്‍ററുകളിലായി 12,247 രോഗികളാണ് നിലവിൽ ചികിത്സയിലുള്ളത്. 15 സെന്‍ററുകളില്‍ 10 രോഗികളില്‍ താഴെയാണ് ചികിത്സയിലുള്ളത്. 30 സെന്‍ററുകളില്‍ ഏകദേശം 50ഓളം രോഗികളും, അഞ്ച് സെന്‍ററുകളില്‍ 500 മുതല്‍ക്ക് 1000 വരെ രോഗികളുമാണുള്ളത്. 25 സെന്‍ററുകളില്‍ രോഗികളില്ല. അതേസമയം ശനിയാഴ്ച 3247 പേരാണ് രോഗമുക്തരായി ആശുപത്രി വിട്ടത്. 1,248 പേരെ രോഗ ബാധിതരായി ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.