ETV Bharat / bharat

തമിഴ്‌നാട്ടിൽ രണ്ടാംദിനവും പതിനായിരം കടന്ന് കൊവിഡ് രോഗികൾ

author img

By

Published : Apr 19, 2021, 8:01 PM IST

24 മണിക്കൂറിനിടെ 10,941 കൊവിഡ് കേസുകളും 44 മരണവും.

tamilnadu covid update  tamilnadu covid  chennai covid  ചെന്നൈ കൊവിഡ്  പതിനായിരം കടന്ന് കൊവിഡ് രോഗികൾ  തമിഴ്‌നാട് കൊവിഡ്
തമിഴ്‌നാട്ടിൽ തുടർച്ചയായ രണ്ടാംദിനവും പതിനായിരം കടന്ന് കൊവിഡ് രോഗികൾ

ചെന്നൈ: തമിഴ്‌നാട്ടിൽ വീണ്ടും പതിനായിരം കടന്ന് കൊവിഡ് കേസുകൾ. 10,941 കൊവിഡ് കേസുകളാണ് ഇന്ന് റിപ്പോർട്ട് ചെയ്‌തത്. 44 മരണം കൂടി സ്ഥിരീകരിച്ചതോടെ ആകെ മരണസംഖ്യ 13,157 ആയി. സംസ്ഥാനത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 10,02,392 ആണ്. 75,116 പേർ ചികിത്സയിൽ തുടരുന്നു. 6,172 പേർ കൂടി രോഗമുക്തി നേടിയതോടെ ഭേദമായവരുടെ ആകെ എണ്ണം 9,14,119 ആയി.

ചെന്നൈയിൽ 3,347, ചെങ്കൽപ്പേട്ടിൽ 735, കോയമ്പത്തൂരിൽ 735, തിരുവള്ളൂരിൽ 535 എന്നിങ്ങനെയാണ് കേസുകൾ റിപ്പോർട്ട് ചെയ്‌തത്. ചെന്നൈയിലെ ആകെ മരണസംഖ്യ 4,415 ആയി ഉയർന്നു. 44 മരണം കൂടി കൊവിഡ് മൂലമെന്ന് സ്ഥിരീകരിച്ചു. വിദേശത്ത് നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തുന്നവർക്കിടയിൽ രോഗബാധ കൂടുതലാണെന്ന് അധികൃതർ അറിയിച്ചു. ഇതുവരെ 2,12,99,220 സാമ്പിളുകൾ പരിശോധിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.