ETV Bharat / bharat

ഇന്ത്യയില്‍ 196 പേര്‍ക്ക് കൂടി കൊവിഡ്; മരണ നിരക്ക് 1.19 ശതമാനം - latest news in delhi

ഇന്ത്യയില്‍ പ്രതിദിന കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 0.56 ശതമാനം. സജീവ കേസുകളുടെ എണ്ണം വര്‍ധിച്ചു. 41,43,179 പേര്‍ക്ക് രോഗ മുക്തി.

Covid case updates  ഇന്ത്യയില്‍ 196 പേര്‍ക്ക് കൂടി കൊവിഡ്  മരണ നിരക്ക്  കൊവിഡ് പോസ്റ്റിവിറ്റി നിരക്ക്  കൊവിഡ്  Covid case updates  Covid case  Covid  ന്യൂഡൽഹി വാര്‍ത്തകള്‍  ന്യൂഡൽഹി പുതിയ വാര്‍ത്തകള്‍  national news updates  latest news in delhi  ഇന്ത്യയില്‍ 196 പേര്‍ക്ക് കൂടി കൊവിഡ്
ഇന്ത്യയില്‍ 196 പേര്‍ക്ക് കൂടി കൊവിഡ്
author img

By

Published : Dec 26, 2022, 1:00 PM IST

ന്യൂഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയില്‍ 196 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 4.46 കോടിയായി. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 0.56 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 0.16 ശതമാനവുമാണ്.

സജീവ കേസുകൾ 3,428 ആയി ഉയർന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കുകൾ സൂചിപ്പിക്കുന്നു. 1.19 ശതമാനമാണ് മരണ നിരക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ 35,173 പേരെയാണ് കൊവിഡ് പരിശോധനക്ക് വിധേയരാക്കിയത്. 41,43,179 പേര്‍ രോഗ മുക്തരായി. കഴിഞ്ഞ ദിവസം 220.05 കോടി ഡോസ് വാക്‌സിനാണ് നല്‍കിയത്.

2020 ഓഗസ്റ്റ് ഏഴിന് 20 ലക്ഷം, ഓഗസ്റ്റ് 23 ന് 30 ലക്ഷം, സെപ്റ്റംബർ 5ന് 40 ലക്ഷം, സെപ്റ്റംബർ 16ന് 50 ലക്ഷം എന്നിങ്ങനെയാണ് ഇന്ത്യയിലെ കൊവിഡ് രോഗികളുടെ എണ്ണം. കഴിഞ്ഞ വർഷം മെയ് നാലിന് രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം രണ്ട് കോടിയും ജൂൺ 23ന് മൂന്ന് കോടിയുമായിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.