ETV Bharat / bharat

കൊവിഡ് പ്രതിരോധത്തിന് "കോക്ക്‌ടെയില്‍"; മരുന്ന് ഇന്ത്യയിലുമെത്തി - ഇംദേവിമാബ്

കാസിറിവിമാബ്, ഇംദേവിമാബ് കോക്ക്‌ടെയ്‌ലിന്‍റെ ഒരു ഡോസിന് 59,750 രൂപയാണ് വില.

COVID antibody cocktail  Casirivimab and Imdevimabl launched in india  COVID antibody cocktail used to treat Donald Trump now launched in India  antibody cocktail used to treat Donald Trump will be launched in india  കോക്ക്‌ടെയില്‍  കാസിറിവിമാബ്  ഇംദേവിമാബ്  കൊവിഡ് മരുന്ന്
കൊവിഡ് പ്രതിരോധത്തിന് "കോക്ക്‌ടെയില്‍"; മരുന്ന് ഇന്ത്യയിലുമെത്തി
author img

By

Published : May 24, 2021, 9:09 PM IST

ന്യൂഡൽഹി: കൊവിഡ് പ്രതിരോധത്തിനായി തയാറാക്കിയ ആന്‍റി ബോഡി കോക്ക്‌ടെയ്‌ല്‍ ഇന്ത്യയിലും. വൻകിട മരുന്ന് നിര്‍മാണ കമ്പനിയായ റോച്ചെ ഇന്ത്യയാണ് മരുന്ന് അവതരിപ്പിച്ചിരിക്കുന്നത്. ആദ്യ ഡോസ് പുറത്തിറക്കിയ കമ്പനി രണ്ടാം ഡോസ് ജൂണില്‍ പുറത്തിറക്കുമെന്നും അറിയിച്ചു. കാസിറിവിമാബ്, ഇംദേവിമാബ് കോക്ക്‌ടെയ്‌ലിന്‍റെ ഒരു ഡോസിന് 59,750 രൂപയാണ് വില. 1,200 മില്ലിഗ്രാമുള്ള മരുന്നില്‍ 600 മില്ലിഗ്രാം കാസിറിവിമാബും 600 മില്ലിഗ്രാം ഇംദേവിമാബും അടങ്ങിയിരിക്കുന്നു. മൾട്ടി-ഡോസ് പാക്കറ്റിന്‍റെ പരമാവധി ചില്ലറ വില 1,19,500 രൂപയായിരിക്കും. ഒരു പാക്കറ്റിലെ മരുന്ന് ഉപയോഗിച്ച് രണ്ട് രോഗികളെ ചികിത്സിക്കാൻ കഴിയും.

കൊവിഡ് ബാധിച്ചതായി സ്ഥിരീകരിക്കപ്പെട്ട മുതിർന്നവരിലും കുട്ടികളിലും (12 വയസോ അതിൽ കൂടുതലോ പ്രായമുള്ള 40 കിലോയെങ്കിലും ഭാരമുള്ള) മരുന്ന് ഉപയോഗിക്കാം. മരുന്ന് കഴിച്ചാല്‍ രോഗം വഷളാകുന്നത് തടയാനാകും. മരണനിരക്ക് 70 ശതമാനം കുറയ്‌ക്കുമെന്നും പഠനത്തില്‍ വ്യക്തമായിരുന്നു.

പ്രമുഖ ആശുപത്രികൾ, കൊവിഡ് ചികിത്സാ കേന്ദ്രങ്ങൾ എന്നിവയിലൂടെ മരുന്ന് ലഭ്യമാകും. ഇന്ത്യയിലെ ആന്‍റിബോഡി കോക്ക്‌ടെയ്‌ലിന് സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ (സിഡിസ്‌കോ) അടുത്തിടെ അടിയന്തര ഉപയോഗത്തിന് അംഗീകാരം നൽകിയിരുന്നു. നേരത്തെ അമേരിക്കയിലും നിരവധി യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലും മരുന്നിന് അനുമതി ലഭിച്ചിരുന്നു. കൊവിഡ് ബാധിച്ച മുൻ അമേരിക്കൻ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിനും ഇതേ മരുന്ന് നല്‍കിയിരിന്നു.

also read: ഇന്ത്യയില്‍ സ്‌പുട്‌നിക് കൊവിഡ് വാക്‌സിന്‍ ഉല്‍പാദനം ആരംഭിച്ചു

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.