ലക്‌നൗ: കൊവിഡ് കേസുകൾ വർദ്ധിച്ച സാഹചര്യത്തിൽ ഉത്തർപ്രദേശിൽ വെള്ളിയാഴ്ച രാത്രി മുതല്‍ തിങ്കളാഴ്ച രാവിലെ വരെ നീളുന്ന വാരാന്ത്യ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.
കൊവിഡ് രോഗികളുടെ എണ്ണം കൂടുതലുള്ള നഗരങ്ങളില്‍ മാത്രം ഏര്‍പ്പെടുത്തിയിരുന്ന രാത്രികാല കര്‍ഫ്യൂ സംസ്ഥനത്തൊട്ടാകെ നടപ്പിലാക്കാനും സര്‍ക്കാര്‍ ഇതിനോടൊപ്പം തീരുമാനിച്ചു. എല്ലാ ജില്ലകളിലും കൊവിഡ് കർഫ്യൂ നടപ്പിലാക്കുമെന്നും ഇത് എല്ലാവരും കർശനമായി പാലിക്കണമെന്നും ചീഫ് സെക്രട്ടറി അവാനിഷ് കെ അവസ്തി അറിയിച്ചു. അവശ്യ സേവനങ്ങൾക്ക് ഇളവ് അനുവദിച്ചിട്ടുണ്ട്.
ALSO READ: കൊവിഡ് വ്യാപനം: ഉത്തര്‍പ്രദേശില്‍ ഞായറാഴ്ച ലോക്ക്ഡൗണ്‍
ഉത്തർപ്രദേശിലെ അഞ്ച് നഗരങ്ങളിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തിക്കൊണ്ടുള്ള അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീംകോടതി ഇന്നലെ സ്റ്റേ ചെയ്‌തിരുന്നു. അതേസമയം 24 മണിക്കൂറിനുള്ളിൽ ഉത്തർപ്രദേശിൽ 17,066 കൊവിഡ് കേസുകളും 167 മരണങ്ങളും രേഖപ്പെടുത്തി.
ALSO READ: ലോക്ക്ഡൗണ്‍ ഏർപ്പെടുത്തുന്നത് പരിഗണിക്കണമെന്ന് അലഹബാദ് ഹൈക്കോടതി