ETV Bharat / bharat

രാജ്യത്ത് മൂന്നാംഘട്ട വാക്സിനേഷന്‍ ഇന്ന് മുതല്‍ - വാക്സിനേഷന്‍

സംസ്ഥാനത്ത് ഇതുവരെ 35,01,495 ഡോസ് വാക്‌സിനാണ് ആകെ നല്‍കിയത്.

COVID-19 vaccination for people above 45 years from today  COVID-19  vaccination  above 45 years  COVID  രാജ്യത്ത് മൂന്നാംഘട്ട വാക്സിനേഷന്‍ ഇന്ന് മുതല്‍; 45 വയസിന് മുളിലുള്ള എല്ലാവര്‍ക്കും നല്‍കും  രാജ്യത്ത് മൂന്നാംഘട്ട വാക്സിനേഷന്‍ ഇന്ന് മുതല്‍  45 വയസിന് മുളിലുള്ള എല്ലാവര്‍ക്കും നല്‍കും  വാക്സിനേഷന്‍  കൊവിഡ് വാക്സിനേഷന്‍
രാജ്യത്ത് മൂന്നാംഘട്ട വാക്സിനേഷന്‍ ഇന്ന് മുതല്‍; 45 വയസിന് മുളിലുള്ള എല്ലാവര്‍ക്കും നല്‍കും
author img

By

Published : Apr 1, 2021, 8:10 AM IST

ന്യൂഡൽഹി: രാജ്യത്ത് മൂന്നാംഘട്ട കൊവിഡ് വാക്സിനേഷന് ഇന്ന് തുടക്കം. നാല്‍പത്തിയഞ്ച് വയസിന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും ഈ ഘട്ടത്തില്‍ വാക്സിന്‍ നല്‍കും. കൊവിഡ് വ്യാപനം വീണ്ടും രൂക്ഷമായ പശ്ചാത്തലത്തിലാണ് വാക്സിനേഷന്‍ നിരക്ക് കൂട്ടാന്‍ തീരുമാനിച്ചത്. രോഗവ്യാപനം രൂക്ഷമായ ജില്ലകളില്‍ രണ്ടാഴ്ചക്കുള്ളില്‍ വാക്സിനേഷന്‍ പൂര്‍ത്തിയാക്കാനാണ് നിര്‍ദേശം.

സംസ്ഥാനത്ത് 45 വയസിന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും ഇന്ന് മുതല്‍ വാക്‌സിന്‍ നല്‍കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ഈ വിഭാഗത്തില്‍പെട്ടവര്‍ക്ക് ഓണ്‍ലൈന്‍ മുഖേനയും ആശുപത്രിയില്‍ നേരിട്ടെത്തി രജിസ്റ്റര്‍ ചെയ്തും വാക്‌സിന്‍ സ്വീകരിക്കാവുന്നതാണ്. തിരക്ക് ഒഴിവാക്കാന്‍ ഓണ്‍ലൈന്‍ രജിസ്റ്റര്‍ ചെയ്ത് വാക്‌സിനെടുക്കണമെന്ന് ആരോഗ്യ വകുപ്പ് നിർദ്ദേശിച്ചു.

45 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് 45 ദിവസം കൊണ്ട് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. പരമാവധി ആളുകള്‍ക്ക് വാക്‌സിന്‍ നല്‍കുന്നതിനായി വരും ദിവസങ്ങളില്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങളുടെ എണ്ണം വര്‍ധിപ്പിക്കുന്നതാണ്. സംസ്ഥാനത്ത് ഇതുവരെ 35,01,495 ഡോസ് വാക്‌സിനാണ് ആകെ നല്‍കിയത്. പിന്നാലെ നാല്‍പത്തിയഞ്ച് വയസില്‍ താഴെയുള്ളവര്‍ക്കും വാക്സീന്‍ നല്‍കാനുള്ള ആലോചനയിലാണ് ആരോഗ്യമന്ത്രാലയം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.