ETV Bharat / bharat

രാജ്യത്ത് കൊവിഡ് വാക്‌സിനേഷന്‍ 36 കോടി കവിഞ്ഞു - കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ട ഏഴുമണിവരെയുള്ള റിപ്പോര്‍ട്ടിലാണ് ആകെ 36,09,56,6621 പേര്‍ക്ക് രാജ്യത്ത് കൊവിഡ് വാക്‌സിന്‍ ലഭിച്ചെന്ന് വ്യക്തമാക്കിയത്.

COVID-19 vaccination coverage in India crosses 36 Cr mark  കേന്ദ്ര സര്‍ക്കാര്‍  central govt.  കൊവിഡ് വാക്‌സിന്‍  COVID-19 vaccination  India crosses 36 Cr mark vaccination  ന്യൂഡല്‍ഹി വാര്‍ത്ത  newdelhi news  കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം  Union Ministry of Health and Family Welfare
ഇന്ത്യയില്‍ കൊവിഡ് വാക്‌സിനേഷന്‍ 36 കോടി കവിഞ്ഞു
author img

By

Published : Jul 6, 2021, 10:49 PM IST

ന്യൂഡല്‍ഹി : രാജ്യത്ത് കൊവിഡ് വാക്‌സിന്‍ എടുത്തവരുടെ എണ്ണം 36,09,56,6621 ആയതായി കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം. ഏഴുമണിവരെയുള്ള റിപ്പോര്‍ട്ടാണ് കേന്ദ്രം പുറത്തുവിട്ടത്. 32.40 ലക്ഷത്തിലധികം ഡോസ് വാക്സിനാണ് ഇന്ന് വിതരണം ചെയ്തത്. 18നും 44 വയസിന് ഇടയിലുള്ളവരില്‍ 16,00,825 പേര്‍ക്ക് ആദ്യ ഡോസാണ് ഇന്ന് നല്‍കിയത്.

ALSO READ: 'കാക്കിയണിയാന്‍ അഭിജിത്തിന് കഴിയട്ടെ' ; ഇടിവി ഭാരത് വാർത്തയേറ്റെടുത്ത് കേരള പൊലീസ്

ഇതേവിഭാഗത്തില്‍പ്പെട്ട 29,28,112 പേര്‍ക്ക് രണ്ടാം ഡോസും നല്‍കി. സംസ്ഥാനങ്ങള്‍, കേന്ദ്ര ഭരണപ്രദേശങ്ങള്‍ എന്നിവിടങ്ങളിലടക്കം രാജ്യത്താകെ 18 നും 44 വയസ്സിനിടയിലുള്ള 10,45,24,240 പേർക്കാണ് ആകെ ആദ്യ ഡോസ് ലഭിച്ചത്.

വാക്സിനേഷൻ ഡ്രൈവിന്റെ മൂന്നാം ഘട്ടം ആരംഭിച്ചതിനുശേഷം ആകെ 30,42,302 പേർക്കാണ് രണ്ടാമത്തെ കുത്തിവെയ്പ്പ് നല്‍കിയതെന്ന് മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.