ചെന്നൈ: തമിഴ്‌നാട്ടിൽ 15,108 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. പുതിയതായി രോഗം സ്ഥിരീകരിച്ചതിൽ മൂന്ന് പേർ സംസ്ഥാനത്തിന് പുറത്ത് നിന്നെത്തിയവർ. ഇതോടെ സംസ്ഥാനത്ത് ആകെ കൊവിഡ് ബാധിതരുടെ എണ്ണം 23,39,705 ആയി. വൈറസ് ബാധിച്ച് 374 പേർ കൂടി മരിച്ചതോടെ ആകെ മരണം 29,280 ആയി ഉയർന്നതായി ആരോഗ്യ മന്ത്രാലയം. 27,463 പേർക്ക് കൂടി രോഗം ഭേദമായതോടെ ഇതുവരെ രോഗം ഭേദമായത് 21,48,352 പേർക്ക്.
തമിഴ്‌നാട്ടിൽ കൊവിഡ് ബാധിതരുടെ എണ്ണത്തിൽ കുറവ്
സംസ്ഥാനത്ത് 1,62,073 സജീവ രോഗബാധിതരാണ് നിലവിലുള്ളത്. കോയമ്പത്തൂരിൽ 1,982 പേർക്ക് രോഗം സ്ഥിരീകരിച്ചപ്പോൾ ഇറോഡിൽ 1,353 പേർക്കാണ് രോഗം റിപ്പോർട്ട് ചെയ്തത്. ചെങ്കൽപേട്ട്, സേലം, തഞ്ചാവൂർ, തിരുപ്പൂർ എന്നിവിടങ്ങളിൽ ഇന്ന് 500 ലധികം പേർക്ക് രോഗം സ്ഥിരീകരിച്ചു. ചെന്നൈയിൽ 989 പേർക്കാണ് ഇന്ന് കൊവിഡ് റിപ്പോർട്ട് ചെയ്തത്. ചെന്നൈയിൽ 5,24,085 രോഗബാധിതരാണ് നിലവിലുള്ളത്. രോഗം ബാധിച്ച് 7,793 മരണങ്ങളും റിപ്പോർട്ട് ചെയ്തു.
ALSO READ: തെലങ്കാനയിൽ 1,771 പേർക്ക് കൂടി കൊവിഡ്
തമിഴ്നാട്ടിൽ ഇന്ന് 1,82,878 സാമ്പിളുകൾ കൂടി പരിശോധന നടത്തിയപ്പോൾ ഇതുവരെ പരിശോധിച്ചത് 2,97,90,743 സാമ്പിളുകൾ. സംസ്ഥാനത്തെ ലബോറട്ടറികളുടെ എണ്ണം 272 ആയി ഉയർന്നു. കിൽപാക് മെഡിക്കൽ കോളജ് ഹോസ്പിറ്റലിലെ മൾട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയുടെ നിർമാണ പ്രവർത്തനങ്ങൾ ആരോഗ്യമന്ത്രി ജെ. രാധാകൃഷ്ണൻ ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥർ സന്ദർശിച്ചു.
ഇതുവരെ 1,01,09,750 പേർക്ക് വാക്‌സിനേഷൻ നൽകി
ജപ്പാൻ അന്താരാഷ്ട്ര സഹകരണ ഏജൻസിയുമായി ചേർന്ന് 1,634 കോടി രൂപ ചെലവിൽ ഏഴ് സർക്കാർ കോളജുകളും ആശുപത്രികളും 11 ജില്ലാ സർക്കാർ ആശുപത്രികളും നവീകരിക്കാൻ തമിഴ്‌നാട് നടപടിയെടുത്തിട്ടുണ്ടെന്ന് മെഡിക്കൽ മന്ത്രി എം.സുബ്രഹ്മണ്യൻ പറഞ്ഞു. പദ്ധതി ചെലവ് 275 കോടി രൂപയാണ് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് ഇതുവരെ 1,01,09,750 പേർക്ക് വാക്‌സിനേഷൻ നൽകി.