ETV Bharat / bharat

കൊവിഡ് പ്രതിരോധം; മധ്യപ്രദേശിന് കൈത്താങ്ങായി ടാറ്റ ഗ്രൂപ്പ്

author img

By

Published : Apr 30, 2021, 6:38 PM IST

സംസ്ഥാനത്ത് ഓക്സിജൻ പ്ലാന്‍റ് സ്ഥാപിക്കുന്നതിനും കമ്പനി സഹായിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

COVID-19: Tata Group to provide oxygen concentrator to Madhya Pradesh കൊവിഡ് പ്രതിരോധം; മധ്യപ്രദേശിന് കൈത്താങ്ങായി ടാറ്റ ഗ്രൂപ്പ് COVID-19 Tata Group to provide oxygen concentrator to Madhya Pradesh Tata Group oxygen concentrator Madhya Pradesh കൊവിഡ് പ്രതിരോധം മധ്യപ്രദേശ് ടാറ്റ ഗ്രൂപ്പ്
കൊവിഡ് പ്രതിരോധം; മധ്യപ്രദേശിന് കൈത്താങ്ങായി ടാറ്റ ഗ്രൂപ്പ്

ഭോപ്പാല്‍: മധ്യപ്രദേശിലേക്ക് ഓക്സിജൻ കോൺസെൻട്രേറ്റർ നല്‍കി ടാറ്റാ ഗ്രൂപ്പ്. ഓക്സിജന്‍ ലഭ്യതക്കുറവുള്ള സംസ്ഥാനത്തിന് ഇത് വളരെ ആശ്വാസമാകും. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ ഇക്കാര്യം സ്ഥിരീകരിച്ചു. ടാറ്റാ ഗ്രൂപ്പ് ചെയർമാൻ എൻ ചന്ദ്രശേഖരനുമായി അദ്ദേഹം ഫോണിലൂടെ സംസാരിച്ചു.

കൊവിഡിനെതിരെ പോരാടുന്നതിന് ടാറ്റാ ഗ്രൂപ്പ് ഒരു ഓക്സിജൻ കോൺസെൻട്രേറ്ററും മറ്റ് സഹായങ്ങളും നൽകുമെന്ന് അറിയിച്ചിരുന്നു. ടാറ്റ ഗ്രൂപ്പിന്‍റെ ഈ സഹായത്തെ സ്വാഗതം ചെയ്യുന്നതായും ചൗഹാൻ ട്വീറ്റ് ചെയ്തു. സംസ്ഥാനത്ത് ഓക്സിജൻ പ്ലാന്‍റ് സ്ഥാപിക്കുന്നതിനും കമ്പനി സഹായിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.