ന്യൂഡൽഹി: കൊവിഡ് പകർച്ചവ്യാധി രൂക്ഷമായ സാഹചര്യത്തിൽ ഓക്സിജന്‍, അവശ്യ മരുന്നുകൾ തുടങ്ങിയവ വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട വിഷയം സുപ്രീം കോടതി ഇന്ന് പരിഗണിക്കും. വിഷയത്തിൽ സ്വമേധയാ കേസെടുത്ത കോടതി കേന്ദ്ര സക്കാരിന് നേരത്തെ നോട്ടീസ് അയച്ചിരുന്നു.
രാജ്യമെങ്ങുമുള്ള ആറു ഹൈക്കോടതികൾ സമാന ഹർജികളിൽ വാദം കേൾക്കവെയാണ് സുപ്രീം കോടതിയും വിഷയത്തിൽ ഇടപെട്ടത്. ഓക്സിജൻ വിതരണം, ആശുപത്രികളിലെ കിടക്കകൾ, റെംഡെസിവിർ മരുന്നുകൾ തുടങ്ങിയവയെക്കുറിച്ചുള്ള ഹർജികളാണ് വിവിധ ഹൈക്കോടതികളിൽ പരിഗണിക്കുന്നത്.
എന്നാൽ അവശ്യ വസ്തുക്കളുടെ വിതരണം സംബന്ധിച്ച വിഷയത്തിൽ ആശയക്കുഴപ്പം നിലനിൽക്കുന്നുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. അതേസമയം മുൻ ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ചിൽ ജസ്റ്റിസുമാരായ എൽ എൻ റാവു, എസ് ആർ ഭട്ട് വിഷയിൽ പ്രതികരണം നൽകാൻ കേന്ദ്രത്തിന് ഏപ്രിൽ 27വരെ സമയം നകിയിരുന്നു. രോഗികൾക്ക് ഓക്സിജനും അവശ്യ മരുന്നുകളും ശരിയായ രീതിയിൽ വിതരണം ചെയ്യുന്നതിനുള്ള ദേശീയ പദ്ധതി കേന്ദ്രം കൊണ്ടുവരണമെന്ന് സുപ്രീം കോടതി വ്യാഴാഴ്ച വ്യക്തമാക്കിയിരുന്നു.