ETV Bharat / bharat

കൊവിഡ് വ്യാപനം; ഓഹരി വിപണി ഇടിഞ്ഞു

author img

By

Published : Apr 5, 2021, 7:10 PM IST

നിഫ്റ്റി 249 പോയിന്‍റ് നഷ്ടത്തില്‍ (1.67%) 14,618ല്‍ എത്തി.ഐ.ടി ഓഹരികളില്‍ 1.8% വർധനവ് ഉണ്ടായി. അതൊഴികെ മറ്റെല്ലാ ഓഹരികളും തകര്‍ച്ചയിലാണ്.

stock market today  sensex today  nifty today  Covid-19 second wave spooks investors, Sensex tanks 871 points  കൊവിഡ് വ്യാപനം; ഔഹരി വിപണി ഇടിഞ്ഞു  കൊവിഡ് വ്യാപനം  ഔഹരി വിപണി  ഓഹരി വിപണി ഇടിഞ്ഞു
കൊവിഡ് വ്യാപനം

മുംബൈ: രാജ്യത്ത് കൊവിഡിന്‍റെ രണ്ടാം തരംഗം ഓഹരി വിപണിക്ക് തിരിച്ചടിയാകുന്നു. ബിഎസ്ഇ സെൻസെക്സ് 1150 പോയിന്‍റ് ഇടിഞ്ഞ് 48,876ല്‍ എത്തി. നിഫ്റ്റി 249 പോയിന്‍റ് നഷ്ടത്തില്‍ (1.67%) 14,618ല്‍ എത്തി. നിഫ്റ്റിയില്‍ ഐ.ടി ഓഹരികളില്‍ 1.8% വർധനവ് ഉണ്ടായി. അതൊഴികെ മറ്റെല്ലാ ഓഹരികളും തകര്‍ച്ചയിലാണ്. സ്വകാര്യ ബാങ്ക് ഓഹരികള്‍ 2% താഴ്ന്നു. പൊതുമേഖല ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും 1.9% തകര്‍ച്ച നേരിട്ടു.

ഇന്‍ഡസ് ബാങ്ക് ഓഹരി 3.6% താഴ്ന്ന് 962.05 എന്ന നിരക്കിലെത്തി. ആക്‌സിസ് ബാങ്ക് 2.4% താഴ്ന്നു. ഐ.സി.ഐ.സി.ഐ ബാങ്ക് 2.2 ശതമാനവും ഇടിഞ്ഞു. എസ്.ബി.ഐ 2.3 ശതമാനവും ബജാജ് ഫിനാന്‍സ് 3.6%, ബജാജ് ഫിന്‍സെര്‍വ് 2%, എന്നിങ്ങനെ ഇടിഞ്ഞു.

ഐ.ടി ഓഹരികളില്‍ ഇന്‍ഫോസിസ് 2.5 ശതമാനവും വിപ്രോ 2.2 ശതമാനവും എച്ച്‌സി.എല്‍ ടെക്‌നോളജീസ് 2 ശതമാനവും വിപ്രോ, ബ്രിട്ടാനീയ, ജെ.എസ്.ഡബ്ല്യൂ, സിപ്ല എന്നിവയും പോസിറ്റീവ് സോണിലാണ്. അതേസമയം, ഏഷ്യന്‍ സ്‌റ്റോക്കുകളില്‍ ഒന്നര മാസത്തിനുള്ളിലെ ഉയര്‍ന്ന നിരക്കാണ് രേഖപ്പെടുത്തിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.