കൊൽക്കത്ത : കൊവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങൾ നീട്ടി പശ്ചിമ ബംഗാൾ സർക്കാർ. ജൂലൈ 30 വരെയാണ് നീട്ടിയതെന്ന് സര്‍ക്കാര്‍ ബുധനാഴ്ച പുറത്തിറക്കിയ വാര്‍ത്ത കുറിപ്പില്‍ പറയുന്നു. അതേസമയം, സംസ്ഥാനത്ത് കൂടുതൽ ഇളവുകള്‍ അനുവദിച്ചു.
ജൂലൈ 16 മുതൽ മെട്രോ ട്രെയിന്‍ സർവീസുകൾ 50% ഇരിപ്പിടങ്ങള്‍ അനുവദിച്ച് തിങ്കള്‍ മുതല്‍ വെള്ളിവരെ പ്രവർത്തിക്കാം. സർവീസുകൾ വാരാന്ത്യങ്ങളിൽ നിർത്തിവയ്ക്കും. എന്നാല്‍, പ്രാദേശിക ട്രെയിൻ സർവീസ് പുനരാരംഭിക്കാൻ സംസ്ഥാന സർക്കാർ അനുമതി നൽകിയിട്ടില്ല.
ചന്തകളില്‍ ഏര്‍പ്പെടുത്തിയിരുന്ന സമയപരിധി നിയന്ത്രണവും സര്‍ക്കാര്‍ നീക്കംചെയ്തു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സിനിമ തിയറ്ററുകള്‍ തുടങ്ങിയവ താൽക്കാലികമായി നിർത്തിവയ്ക്കും. ബാങ്ക് പ്രവര്‍ത്തന സമയം ഉച്ചകഴിഞ്ഞ് മൂന്ന് വരെ നീട്ടി. വിവാഹം, ശവസംസ്കാരം എന്നീ ചടങ്ങുകളില്‍ 50 പേര്‍ക്കുവീതം പങ്കെടുക്കാം.
ALSO READ: കര്‍ണാടകത്തില്‍ കൊവിഡ് ബാധിച്ച് മരിച്ച കര്‍ഷകരുടെ കടങ്ങള്‍ എഴുതി തള്ളും