ETV Bharat / bharat

കൊവിഡ് 19; രാജസ്ഥാനിലെ 13 ജില്ലാ നഗരപരിധികളിൽ രാത്രി കാല കർഫ്യൂ

author img

By

Published : Nov 30, 2020, 4:05 AM IST

ഈ സ്ഥലങ്ങളിലെ ജോലിസ്ഥലങ്ങളും വാണിജ്യ സമുച്ചയങ്ങളും രാത്രി ഏഴ് മണിയോടെ അടക്കണം. അതിനാൽ ജീവനക്കാരും മറ്റുള്ളവരും രാത്രി എട്ട് മണിയോടെ വീട്ടിലേക്ക് മടങ്ങണമെന്നും സർക്കാർ ഉത്തരവിൽ പറയുന്നു

COVID-19  Rajasthan govt imposes night curfew  Nigh curfew in Rajasthan cities
കൊവിഡ് 19; രാജസ്ഥാനിലെ 13 ജില്ലാ നഗര പരിധിയിൽ രാത്രി കാല കർഫ്യൂ

ജെയ്‌പൂർ : കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ രാജസ്ഥാനിലെ 13 ജില്ലാ ആസ്ഥാനങ്ങളുടെ നഗര പരിധികളിൽ രാത്രി എട്ട് മുതൽ രാവിലെ ആറ് വരെ നിരോധനാജ്ഞ ഏർപ്പെടുത്തി. കോട്ട, ജയ്പൂർ, ജോധ്പൂർ, ബിക്കാനീർ, ഉദയ്പൂർ, അജ്മീർ, അൽവാർ, ഭിൽവാര, നാഗോർ, പാലി, ടോങ്ക്, സിക്കാർ, ഗംഗനഗർ എന്നിടങ്ങളിലെ നഗര പരിധികളിലാണ് ഡിസംബർ ഒന്ന് മുതൽ 31 വരെ നിരോധനാജ്ഞ ഏർപ്പെടുത്തിയത്.

ഈ സ്ഥലങ്ങളിലെ ജോലിസ്ഥലങ്ങളും വാണിജ്യ സമുച്ചയങ്ങളും രാത്രി ഏഴ് മണിയോടെ അടക്കണം. അതിനാൽ ജീവനക്കാരും മറ്റുള്ളവരും രാത്രി എട്ട് മണിയോടെ വീട്ടിലേക്ക് മടങ്ങണമെന്നും സർക്കാർ ഉത്തരവിൽ പറയുന്നു. എന്നിരുന്നാലും, തുടർച്ചയായ പ്രവർത്തിക്കുന്ന ഫാക്ടറികൾ, രാത്രി ഷിഫ്റ്റുഉള്ള ഫാക്ടറികൾ, ഐടി കമ്പനികൾ, കെമിസ്റ്റ് ഷോപ്പുകൾ, അത്യാവശ്യ അടിയന്തിര സേവനങ്ങളുമായി ബന്ധപ്പെട്ട ഓഫീസുകൾ, വിവാഹവുമായി ബന്ധപ്പെട്ട ഒത്തുചേരൽ, മെഡിക്കൽ സേവനങ്ങളുമായി ബന്ധപ്പെട്ട ജോലിസ്ഥലങ്ങൾ എന്നിവയിൽ സംസ്ഥാന സർക്കാർ ഉത്തരവ് ബാധകമല്ല.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.