ഇടുക്കി: താൻ ബിജെപിയിലേക്ക് പോകുന്നുവെന്ന വാർത്ത നൽകിയ ഓൺലൈൻ മാധ്യമത്തിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ഇടുക്കി എംപി ഡീൻ കുര്യക്കോസ്. പ്രമുഖ മാധ്യമമാണ് ഈ വാർത്ത പുറത്തുവിട്ടതെന്നും അതിനെപ്പറ്റിയുളള അടിസ്ഥാനം എന്താണെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. തൊടുപുഴയിൽ മാധ്യമങ്ങളോട് സംസാരിക്കവേയാണ് ഡീന്‍ കുര്യാക്കോസിന്‍റെ പ്രതികരണം.
താൻ എങ്ങനെ കോൺഗ്രസുകാരനായി എന്നുളളതും താനാരാണ് എന്നുളളതും പൊതു സമൂഹത്തിനറിയാം. വെറുതെ തന്നെക്കുറിച്ച് അനാവശ്യം പറഞ്ഞ് അവർക്കെന്തെങ്കിലും അജണ്ടയുണ്ട് എങ്കിൽ വേറെയാരോടെങ്കിലും പോയി പരീക്ഷിച്ചാൽ മതിയാകും. അത് തന്നോട് വേണ്ട. ആ മാധ്യമത്തിനെതിരെ മാനനഷ്‌ടക്കേസ് കൊടുക്കാനും തീരുമാനിച്ചിട്ടുണ്ടെന്ന് അദ്ദേഹം വ്യക്‌തമാക്കി.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ഓണാശംസ നേർന്നുവെന്ന കാരണത്താലാണ് ഇത്തരത്തിലുളള വാർത്ത പ്രചരിപ്പിച്ചത്. നിലവാരമില്ലാത്ത മാധ്യമപ്രവർത്തനമാണ് ഇതെന്ന് അദ്ദേഹം വിമർശിച്ചു. കോൺഗ്രസ് പ്രവർത്തകനായി നിന്നുകൊണ്ട് രണ്ടാമത്തെ തവണയും പാർലമെൻ്റിലെത്തിയ തന്നെക്കുറിച്ച് ഇങ്ങനെയൊരു അപഖ്യാതി പറഞ്ഞു പരത്തുന്ന രീതി തന്നെ തെരഞ്ഞെടുത്ത ആളുകളെയും ബാധിക്കുന്ന ഒന്നാണ്. അതിനാൽ നിയമ നടപടി സ്വീകരിക്കും.
വിഷയത്തില്‍ പ്രതീക്ഷിച്ച ഒരു മറുപടി ഇതുവരെയും മാധ്യമ സ്ഥാപനത്തിൻ്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. അതിനാൽ ഒട്ടും വൈകാതെ തന്നെ നിയമ നടപടിക്ക് നീങ്ങുകയാണെന്ന് ഡീൻ കുര്യാക്കോസ് എംപി കൂട്ടിച്ചേര്‍ത്തു.
Also Read: ശശി തരൂരിനെതിരെയുള്ള മാനനഷ്‌ടക്കേസ്; കേസ് പരിഗണിക്കുന്ന സെപ്‌റ്റംബര്‍ 21ലേക്ക് മാറ്റി