റായ്പൂർ: ഛത്തീസ്ഗഡിലെ കാങ്കർ ജില്ലയിൽ ആശുപത്രി അധികൃതരുടെ അനാസ്ഥമൂലം കൊവിഡ് രോഗി മരിച്ചതായി ആരോപണം. യോഗേന്ദ്രനഗർ സ്വദേശിയായ യുവതിയെ തിങ്കളാഴ്ച രാവിലെയാണ് കൊവിഡിനെത്തുടര്‍ന്നുണ്ടായ ശ്വാസ തടസുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ യുവതിയെ പരിശോധിക്കാനോ കൃത്യമായ സമയത്ത് വൈദ്യസഹായം നൽകാനോ ആശുപത്രി അധികൃതർ തയാറായില്ലെന്ന് യുവതിയുടെ ബന്ധുക്കൾ പറഞ്ഞു.
കൃത്യസമയത്ത് ഓക്സിജൻ നൽകിയിരുന്നെങ്കിൽ യുവതി മരിക്കില്ലായിരുന്നെന്നും ഡോക്ടർമാരോ മറ്റ് സ്റ്റാഫുകളോ യുവതിയെ പരിശോധിക്കാൻ കൂട്ടാക്കിയില്ലെന്നും യുവതിയുടെ ബന്ധു ഇടിവി ഭാരതിനോട് പറഞ്ഞു. രണ്ടാഴ്ച മുമ്പ് യുവതി കൊവിഡ് വാക്സിൻ എടുത്തിരുന്നതായും ബന്ധുക്കൾ പറയുന്നു.
അതേസമയം, വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്ന രോഗികൾക്ക് ഓക്സിജൻ നൽകുന്നതിനായി 'ഓക്സിജൻ ഓൺ വീൽസ്' എന്ന പദ്ധതിക്ക് ഛത്തീസ്ഗഡ് സർക്കാർ രൂപം നൽകിയിരുന്നു.