ബുവനേശ്വര്‍: ഇന്ത്യയില്‍ കൊവിഡ് കേസുകള്‍ കൂടുകയും ആവശ്യത്തിന് ഓക്സിജന്‍ ലഭ്യമല്ലാത്ത അവസ്ഥ നേരിടുകയും ചെയ്യുന്ന സാഹചര്യത്തില്‍ വിവിധ സംസ്ഥാനങ്ങളിലേക്ക് 306 ടാങ്കറിലായി 5598.692 മെട്രിക് ടണ്‍ ഓക്സികന്‍ വിതരണം ചെയ്ത് ഒഡീഷ. റൗകേള, ജയ്പൂര്‍,ദെങ്കനാല്‍, അങ്കുള്‍ തുടങ്ങിയ ജില്ലകളില്‍ നിന്നും ഓക്സിജന്‍ ടാങ്കറുകള്‍ പുറപ്പെട്ടു കഴിഞ്ഞു. ഒഡീഷ പൊലീസിന്‍റെ നേതൃത്വത്തിലാണ് ടാങ്കറുകള്‍ കയറ്റിയയക്കുന്നത്.
Also Read: യു.പി അടക്കമുള്ള എട്ടു സംസ്ഥാനങ്ങള്‍ക്ക് ഓക്സിജന്‍ എത്തിച്ച് ഒഡിഷ
ആന്ധ്രപ്രദേശില്‍ 1847.66 മെട്രിക് ടണ്‍, തെലങ്കാന(1446.519) തമിഴ്നാട്(136.42), ഹരിയാന(702.022), മഹാരാഷ്ട്ര(234.36), ഛത്തീസ്ഗഡ്(214.391), ഉത്തര്‍പ്രദേശ്(454.73), മധ്യപ്രദേശ്(500.17), ഡല്‍ഹി(29.32) മെട്രിക് ടണ്‍ എന്നീ സംസ്ഥാനങ്ങളിലേക്കാണ് ഓക്സിജന്‍ കയറ്റിയയച്ചത്.
മുഖ്യമന്ത്രി നവീൻ പട്നായിക്കിന്‍റെ നിർദ്ദേശത്തിന്‍റെ അടിസ്ഥാനത്തിൽ, ഒഡീഷ മെഡിക്കൽ ഓക്സിജൻ ലോഡ് ചെയ്യുന്നതിനും കയറ്റിയയക്കുന്നതിനും പ്രത്യേക സെൽ രൂപീകരിച്ചിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളിലേക്ക് തടസങ്ങളില്ലാതെ ഓക്സിജന്‍ കയറ്റിയയക്കാന്‍ പ്രത്യേക ഗതാഗത സൗകര്യങ്ങളും ഒഡീഷ പൊലീസ് സജ്ജമാക്കിയിട്ടുണ്ട്.