ETV Bharat / bharat

മഹാരാഷ്‌ട്രയിൽ 80,705 പേർക്ക് കൂടി കൊവിഡ്-19 വാക്‌സിൻ നൽകി

author img

By

Published : Mar 12, 2021, 12:42 PM IST

കൊവിഡ് വ്യാപനം കണക്കിലെടുത്ത് സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ലോക്ക്ഡൗൺ നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ

COVID-19: Maharashtra vaccinates 80,705 people in last 24 hours  മഹാരാഷ്‌ട്രയിൽ 80,705 പേർക്ക് കൂടി കൊവിഡ്-19 വാക്‌സിൻ നൽകി  കൊവിഡ്-19  covid-19  covid  covid vaccine  vaccination  കൊവിഡ്-19 വാക്‌സിൻ  വാക്‌സിൻ  വാക്‌സിനേഷൻ  കൊവിഷീൽഡ്  കൊവാക്‌സിൻ  covishield  covaxin  maharashtra  mumbai  മുംബൈ  ഹാരാഷ്‌ട്ര മുഖ്യമന്ത്രി  ഉദ്ധവ് താക്കറെ  Uddhav Thackeray  maharashtra cm  നീതി ആയോഗ്  niti aayog  ഡോ. വി.കെ. പോൾ  dr. v.k. paul  vk paul  lockdown  ലോക്ക്ഡൗൺ
COVID-19: Maharashtra vaccinates 80,705 people in last 24 hours

മുംബൈ: മഹാരാഷ്‌ട്രയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 80,705 പേർക്ക് കൊവിഡ്-19 വാക്‌സിൻ നൽകിയതായി ആരോഗ്യവകുപ്പ് അറിയിച്ചു. ഇവരിൽ 79,748 പേർക്ക് കൊവിഷീൽഡ് വാക്‌സിനും 957 പേർക്ക് കൊവാക്‌സിനും ആണ് നൽകിയത്. ഇതോടെ സംസ്ഥാനത്ത് വാക്‌സിൻ സ്വീകരിച്ചവരുടെ എണ്ണം 24,34,966 ആയി ഉയർന്നു. വ്യാഴാഴ്‌ച നടന്ന പത്രസമ്മേളനത്തിൽ കേന്ദ്ര ആരോഗ്യ മന്ത്രാലയം മഹാരാഷ്ട്രയിലെ കൊവിഡ് -19 അവസ്ഥയെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചിരുന്നു. രോഗികളെ കണ്ടെത്തി പരിശോധന നടത്താന്‍ കഴിയാത്തതും രോഗം ബാധിച്ചവരുടെ അലക്ഷ്യമനോഭാവവുമാണ് കേസുകളുടെ വർധനവിന് കാരണമായതെന്ന് ആരോഗ്യ മന്ത്രാലയം ചൂണ്ടിക്കാട്ടി.

മഹാരാഷ്‌ട്രയിലെ നിലവിലെ സ്ഥിതിയിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്നും സംസ്ഥാനം കൊവിഡ് വിമുക്തമാകണമെങ്കിൽ അതിനെ ഉചിതമായ രീതിയിൽ കൈകാര്യം ചെയ്യണമെന്നും നീതി ആയോഗ് അംഗം ഡോ. വി.കെ. പോൾ അറിയിച്ചു. അതിനു പിന്നാലെ ഐ.സി.എം.ആർ. ഡിജി ബൽറാം ഭാർഗവയും മഹാരാഷ്ട്രയിലെ കൊവിഡ് -19 അവസ്ഥയെക്കുറിച്ച് ആശങ്ക പ്രകടിപ്പിക്കുകയുണ്ടായി. കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ ചില പ്രദേശങ്ങളിൽ കർശനമായ ലോക്ക്ഡൗൺ നിബന്ധനകൾ നടപ്പിലാക്കുമെന്ന് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ ഇന്നലെ അറിയിച്ചിരുന്നു . വർധിച്ചുവരുന്ന കൊവിഡ് വ്യാപനം കണക്കിലെടുത്ത് മാർച്ച് 15 മുതൽ മാർച്ച് 21 വരെ നാഗ്‌പൂരിൽ സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്.

ഔദ്യോഗിക കണക്കുകൾ പ്രകാരം വ്യാഴാഴ്‌ച മഹാരാഷ്ട്രയിൽ 14,317 പുതിയ കൊവിഡ് കേസുകൾ രേഖപ്പെടുത്തി. ഈ വർഷത്തെ ഏറ്റവും ഉയർന്ന ഏകദിന കണക്കാണിത്. സംസ്ഥാനത്തെ 1,06,070 സജീവ കേസുകളുൾപ്പെടെ ആകെ കേസുകളുടെ എണ്ണം 22,66,374 ആയി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.