ഭോപ്പാല്‍: കഴിഞ്ഞ 24 മണിക്കൂറിനിടെ മധ്യപ്രദേശിൽ 1,700 പുതിയ കൊവിഡ്-19 കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 1,91,246 ആയി ഉയർന്നു. 11 മരണങ്ങൾ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ കൊവിഡ് മരണങ്ങള്‍ 3,149 ആയി.
ഇൻഡോറിൽ മൂന്ന് പേരും രത്‌ലാമിൽ രണ്ട് പേരും ഭോപ്പാൽ, സാഗർ, മൊറീന, ഖണ്ട്വ, സിയോണി, ഗുണ എന്നിവിടങ്ങളിൽ ഒരാൾ വീതവും കൊവിഡ് ബാധിച്ച് 24 മണിക്കൂറിനിടെ മരണത്തിന് കീഴടങ്ങി. ഇൻഡോറിലാണ് ഏറ്റവും കൂടുതൽ പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തത്. 492 കേസുകളാണ് ഇവിടെയുള്ളത് .