ന്യൂഡല്‍ഹി: കൊവിഡ് കേസുകള്‍ രൂക്ഷമായ സാഹചര്യത്തില്‍ പത്താം ക്ലാസ് പ്ലസ് ടു പരീക്ഷകള്‍ മാറ്റി വച്ച് ജാമിയ മിലിയ ഇസ്ലാമിയ. ഇന്ന് നടത്താനിരുന്ന പരീക്ഷയാണ് മാറ്റിവച്ചത്. പുതുക്കിയ തീയതി പിന്നീടറിയിക്കും. സിബിഎസ്ഇ പരീക്ഷകള്‍ മാറ്റി വച്ചതോടെയാണ് ഇത്തരത്തിലൊരു തീരുമാനമെടുത്തതെന്ന് സ്കൂള്‍ അധികൃതര്‍ അറിയിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ച ഉന്നതതല യോഗത്തിലാണ് സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷ റദ്ദാക്കുകയും, പ്ലസ് ടു പരീക്ഷകള്‍ മാറ്റി വയ്ക്കുകയും ചെയ്തത്. വിദ്യാര്‍ഥികളും, രക്ഷിതാക്കളും, രാഷ്ട്രീയ നേതാക്കളുമുള്‍പ്പെടെ പരീക്ഷ മാറ്റിവയ്ക്കണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു.
അതേസമയം രാജ്യത്തെ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം രണ്ട് ലക്ഷം കവിഞ്ഞു. ഇന്ന് മാത്രം 2,00739 കേസുകളാണ് രേഖപ്പെടുത്തിയത്. 24 മണിക്കൂറിനിടെ 1038 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. രാജ്യം അതീവ ഗുരുതരാവസ്ഥയിലൂടെയാണ് കടന്നു പോകുന്നതെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.