ന്യൂഡല്‍ഹി: രാജ്യത്ത് 13,058 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 231 ദിവസത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കുകള്‍ പ്രകാരം, രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 3,40,94,373 ആണ്. 164 പേരാണ് കഴിഞ്ഞ ദിവസം കൊവിഡ് ബാധിച്ച് മരണമടഞ്ഞത്. ഇതോടെ മരണ നിരക്ക് 4,52,454 ആയി ഉയര്‍ന്നു.
കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്‌ത കേസുകളില്‍ 6,676 കൊവിഡ് കേസുകളും കേരളത്തിലാണ്. സംസ്ഥാനത്ത് 60 പേരാണ് കൊവിഡിന് കീഴടങ്ങിയത്.
- " class="align-text-top noRightClick twitterSection" data="">
രാജ്യത്തെ രോഗമുക്തി നിരക്ക് 98.14 ശതമാനമാണ്. 2020 മാര്‍ച്ചിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ആകെ രോഗബാധിതരില്‍ 0.54 ശതമാനം പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്. പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 1.36 ശതമാനവും പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 1.11 ശതമാനവുമാണ്.
വാക്‌സിനേഷന്‍ 100 കോടിയിലേയ്ക്ക്
ഏറ്റവും ഒടുവിലത്തെ കണക്കുകള്‍ പ്രകാരം, 98,67,69,411 പേരാണ് രാജ്യത്ത് കുത്തിവയ്പ്പ് എടുത്തിട്ടുള്ളത്.