ന്യൂഡല്‍ഹി: രാജ്യത്ത് പുതുതായി 20,799 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ ആകെ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 33,834,702 ആയി. 24 മണിക്കൂറിനിടെ 180 പേര്‍ മരിച്ചതോടെ ആകെ മരണം 4,48,997 ആയി. 200 ദിവസത്തിനിടെ നിലവിലുള്ള ആകെ രോഗികളുടെ എണ്ണം 2,64,458 ആയി കുറഞ്ഞു.
- " class="align-text-top noRightClick twitterSection" data="">
പുതുതായി 26,718 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ, ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 3,31,21,247 ആയി ഉയർന്നു. അതേസമയം, ദേശീയ കൊവിഡ് രോഗ മുക്തി നിരക്ക് 97.89 ശതമാനമായി രേഖപ്പെടുത്തിയെന്നും ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 2.10 ശതമാനമായി രേഖപ്പെടുത്തി. കഴിഞ്ഞ 35 ദിവസമായി ഇത് മൂന്ന് ശതമാനത്തിൽ താഴെയാണ് ഈ നിരക്ക്.
ALSO READ: ലഖിംപുർ ഖേരിയിലെ അക്രമം; രാജ്യവ്യാപകമായി ഇന്ന് കർഷക പ്രതിഷേധം
പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 1.63 ശതമാനമായി രേഖപ്പെടുത്തി. അതേസമയം, രാജ്യവ്യാപകമായി വിതരണം ചെയ്യുന്ന കൊവിഡ് വാക്‌സിനേഷന്‍ ഡോസുകൾ 90.79 കോടി കവിഞ്ഞു. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്‍റെ കണക്കനുസരിച്ച്, ഒക്ടോബർ മൂന്ന് വരെ ആകെ 57.42 കോടി സാമ്പിളുകളാണ് പരിശോധിച്ചത്. അതിൽ 9,91,676 സാമ്പിളുകളാണ് ഞായറാഴ്ച പരിശോധിച്ചത്.