ETV Bharat / bharat

കൊവിഡ് വ്യാപനം : ഗര്‍ഭിണികള്‍ക്കുള്‍പ്പെടെ ജോലി ഇളവ് നല്‍കി ഹരിയാന

ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളുണ്ടെങ്കിൽ വീട്ടിലിരുന്ന് ജോലി ചെയ്യാമെന്ന് ഉത്തരവില്‍ സര്‍ക്കാര്‍.

COVID-19: Haryana issues directions to not call vulnerable persons pregnant women Divyangjan for work COVID-19: Haryana issues directions to not call vulnerable persons, pregnant women, Divyangjan for work COVID-19 Haryana vulnerable persons, pregnant women, Divyangjan for work pregnant women കൊവിഡ് വ്യാപനം; ഗര്‍ഭിണികള്‍ക്കും ദുര്‍ബലര്‍ക്കും ജോലി ഇളവ് നല്‍കി ഹരിയാന സര്‍ക്കാര്‍ കൊവിഡ് വ്യാപനം ഗര്‍ഭിണികള്‍ക്കും ദുര്‍ബലര്‍ക്കും ജോലി ഇളവ് നല്‍കി ഹരിയാന സര്‍ക്കാര്‍ ഗര്‍ഭിണി ഹരിയാന സര്‍ക്കാര്‍
കൊവിഡ് വ്യാപനം; ഗര്‍ഭിണികള്‍ക്കും ദുര്‍ബലര്‍ക്കും ജോലി ഇളവ് നല്‍കി ഹരിയാന സര്‍ക്കാര്‍
author img

By

Published : May 1, 2021, 9:45 PM IST

ചണ്ഡീഗഡ്: ഗുരുതരമായ ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവര്‍, ആരോഗ്യപരമായി ദുർബലരായവർ, ഗർഭിണികൾ എന്നിവരെ ജോലിക്ക് വിളിക്കരുതെന്ന് ഉത്തരവിറക്കി ഹരിയാന സര്‍ക്കാര്‍. എത്ര അവശ്യ സര്‍വീസില്‍ ജോലി ചെയ്യുന്നവരാണെങ്കിലും ഇത്തരക്കാരെ ജോലിക്ക് വിളിക്കരുതെന്നാണ് നിര്‍ദേശം. ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളുണ്ടെങ്കിൽ അവർക്ക് വീട്ടിൽ നിന്ന് ജോലി ചെയ്യാമെന്നും ഉത്തരവില്‍ പറയുന്നു. ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ ഈ ഇളവ് തുടരും.

50 വയസോ അതിൽ കൂടുതലോ ഉള്ളവര്‍, രക്തസമ്മർദ്ദം, ഹൃദയ-ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളുള്ളവര്‍, ക്യാന്‍സർ, മറ്റ് വിട്ടുമാറാത്ത രോഗങ്ങളുള്ളവര്‍ എന്നീ വിഭാഗങ്ങള്‍ക്കിടയില്‍ കൊവിഡ് രൂക്ഷമാകാനിടയുണ്ട്. രോഗം പടരാതിരിക്കാൻ കർശന നടപടികൾ കൈക്കൊള്ളേണ്ടത് അത്യാവശ്യമാണെന്നും അതിനാല്‍ സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും ഉത്തരവില്‍ പറയുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.