ETV Bharat / bharat

കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം സംസ്കരിക്കാൻ ചെലവ് കൂടുന്നു - മഹാരാഷ്‌ട്ര കൊവിഡ്

കൊവിഡ് ബാധിച്ച് മരിച്ചവരുടെ അന്ത്യകർമങ്ങൾ നടത്തുന്നതിനുള്ള ചെലവ് ഏകദേശം 20 ശതമാനം ഉയർന്നു

Dying is costlier than surviving covid deaths covid deaths in maharashtra rising number of Covid deaths coronavirus pandemic deaths due to covid second wave of coronavirus cremation cost rising cremation expenses expenses incurred in performing last rights കൊവിഡ് ശവസംസ്കാരം മൃതദേഹം സംസ്കരിക്കാൻ ചെലവ് കൂടുന്നു കൊവിഡ് മരണം മഹാരാഷ്‌ട്ര കൊവിഡ് അന്ത്യകർമം
കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം സംസ്കരിക്കാൻ ചെലവ് കൂടുന്നു
author img

By

Published : May 7, 2021, 6:50 PM IST

മുംബൈ: കൊവിഡ് വൈറസിന്‍റെ രണ്ടാം തരംഗം മഹാരാഷ്ട്രയിലുടനീളം പടർന്ന് പിടിച്ചിരിക്കുന്നു. പ്രതിദിനം 50,000 പേർക്ക് രോഗം സ്ഥിരീകരിക്കുമ്പോൾ 900ഓളം കൊവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്യുന്നു. രോഗികൾക്ക് കിടക്ക ലഭിക്കാൻ ആശുപത്രിയിൽ മണിക്കൂറുകളോളം കാത്തിരിക്കേണ്ടിവരുമ്പോൾ ശ്മശാനത്തിന് പുറത്ത് മൃതദേഹങ്ങൾ കുന്നുകൂടുന്നു. വിറക് ഉൾപ്പെടെയുള്ള മൃതദേഹങ്ങൾ സംസ്‌കരിക്കാൻ ഉപയോഗിക്കുന്ന വസ്തുക്കൾ വളരെ ഉയർന്ന വിലയ്ക്ക് വിൽക്കപ്പെടുന്നതിനാൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ അന്ത്യകർമങ്ങൾ നടത്തുന്നതിനുള്ള ചെലവ് ഏകദേശം 20 ശതമാനം ഉയർന്നു.

കോലാപ്പൂരിലെ വിറക് ശേഖരം

ഏപ്രിൽ ഒന്നിന് ശേഷം കോലാപ്പൂരിപൂരിൽ കൊവിഡ് ബാധിച്ച് 700 പേർ മരിച്ചു. ശവസംസ്കാരത്തിനായി ആവശ്യത്തിന് വിറകും ചാണകവും നഗരത്തിൽ ലഭ്യമാണെന്നാണ് അധികൃതർ പറയുന്നത്. എന്നാൽ മരണസംഖ്യ കൂടുന്നതിനാൽ ശ്മശാനങ്ങളുടെ എണ്ണത്തിൽ കുറവുണ്ടാകുന്നു. ശവസംസ്കാര ചടങ്ങുകൾക്ക് വേണ്ടത്ര ചാണകം നൽകണമെന്ന് ഭരണകൂടത്തോട് ആവശ്യപ്പെട്ടു. ദിവസേന എട്ടോളം മൃതദേഹങ്ങളാണ് ഗ്യാസ് ശ്മശാനങ്ങളിൽ സംസ്‌കരിക്കുന്നത്. ശ്മശാനത്തിന് ഓരോ വർഷവും 600 ടൺ വിറകും 25 ലക്ഷത്തിലധികം ചാണകവും ആവശ്യമായി വരുന്നു.

ഔറംഗബാദിലെ വിലയേറിയ വിറക്

ഔറംഗബാദിലെ വിറകിന് ചെലവേറിയതോടെ ശവസംസ്കാരത്തിന് ചെലവഴിച്ച തുക ഏകദേശം 20 ശതമാനമായി ഉയർന്നു. വിറക് വില ഏതാനും മാസങ്ങൾക്ക് മുമ്പ് ക്വിന്റലിന് 400 രൂപയായിരുന്നു. എന്നാൽ ഇപ്പോൾ ഇത് ക്വിന്റലിന് 700 രൂപയ്ക്ക് വിൽക്കുന്നു. ശ്മശാനത്തിൽ വിറക് എത്തിക്കുന്നതിനുള്ള ചെലവ് 400 രൂപയാണ്. ചാണകം, ഡീസൽ എന്നിവയുടെ ചാർജുകൾ ഒഴികെ, ശവസംസ്കാരച്ചെലവ് 3,000 രൂപ വരെയാണ്.

കൂടുതൽ വായനയ്‌ക്ക്: രണ്ടാം ദിവസവും നാല് ലക്ഷം കടന്ന് രാജ്യത്തെ കൊവിഡ് രോഗികൾ

പൂനെയിൽ വിറകിന് അമിത വില

കൊവിഡ് ബാധിച്ച് കഴിഞ്ഞ മാസം മുതൽ പൂനെയിൽ ദിവസവും 80 മുതൽ 90 വരെ മരണങ്ങൾ റിപ്പോർട്ട് ചെയ്തു. വൈകുണ്ഠ ശ്മശാനം, കൈലാസ് ശ്മശാനം, യെരവാഡ ശ്മശാനങ്ങളിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങൾ സംസ്‌കരിക്കുന്നു. വിറകിന്റെ വില ഗണ്യമായി കൂടുന്നതിനാൽ നഗരത്തിലെ ശവസംസ്കാരത്തിനുള്ള ഒരു ഉപാധിയായി ഇലക്ട്രിക് ശ്മശാനങ്ങളെ കണക്കാക്കുന്നു,

നാസിക്കിലെ വിറക് ശേഖരം

കൊവിഡ് മരണങ്ങൾ വർധിക്കുന്നതിനിടയിൽ നാസിക്കിലെ ശവസംസ്കാരത്തിനുള്ള വസ്തുക്കളുടെ നിരന്തരമായ അഭാവം മൂലം, കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി ഫണ്ട് വഴി ഭരണകൂടത്തിന് വിറക് സംഭാവന ചെയ്യാൻ യശ്വന്ത്രാവോ ചവാൻ ഓപ്പൺ യൂണിവേഴ്‌സിറ്റി മുന്നോട്ട് വന്നു. 80 ഷെൽട്ടറുകൾ, രണ്ട് ഇലക്ട്രിക്, ഒരു ഗ്യാസ് ശ്മശാനം ഉൾപ്പെടെ 17 ശ്മശാനങ്ങൾ നാസിക്കിൽ ഉണ്ട്. വിറക് ക്ഷാമമുണ്ടായാൽ കൽക്കരി വിതരണം ചെയ്യാനുള്ള സന്നദ്ധതയും എക്ലഹാരെ താപവൈദ്യുത നിലയം സൂചിപ്പിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.