ETV Bharat / bharat

കൊവിഡ് ബാധിച്ച് മരിച്ച രോഗിയുടെ കുടുംബാംഗങ്ങള്‍ ഡോക്ടറെ ആക്രമിച്ചതായി പരാതി

author img

By

Published : Jun 4, 2021, 10:40 AM IST

തന്നെ അധിക്ഷേപിക്കുകയും ആശുപത്രിക്ക് പുറത്ത് ആക്രമിക്കുമെന്ന് അവര്‍ ഭീഷണിപ്പെടുത്തുകയും ചെയ്തതായും ഡോക്ടര്‍ പറഞ്ഞു.

COVID-19: Doctor alleges assault by family members after patient's death in Assam's Hailakandi COVID-19 Doctor alleges assault by family members patient's death in Assam കൊവിഡ് ബാധിച്ച് മരിച്ച രോഗിയുടെ കുടുംബാംഗങ്ങള്‍ ഡോക്ടറെ അക്രമിച്ചതായി പരാതി ഡോക്ടറെ ആക്രമിച്ചു
കൊവിഡ് ബാധിച്ച് മരിച്ച രോഗിയുടെ കുടുംബാംഗങ്ങള്‍ ഡോക്ടറെ അക്രമിച്ചതായി പരാതി

ദിസ്പൂര്‍: കൊവിഡ് രോഗിയുടെ കുടുംബാംഗങ്ങള്‍ ആക്രമിച്ചെന്നാരോപിച്ച് അസമിലെ ഹൈലകണ്ടി സിവിൽ ഹോസ്പിറ്റലിലെ ഡോക്ടർ ഡോ. ഗൗരബ് ഭട്ടാചാര്യ പൊലീസില്‍ പരാതി നല്‍കി.എഫ്‌ഐആർ ഫയൽ ചെയ്തു. ആശുപത്രിയിലെത്തിച്ചയുടനെ മരിച്ചു. മെയ് എട്ടിന് രാത്രി എട്ടുമണിയോടെ ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ഒരു രോഗി ആശുപത്രിയില്‍ എത്തിയപ്പോള്‍ ഡോ. ഗൗരബ് ഭട്ടാചാര്യയായിരുന്നു ഡ്യൂട്ടിയിലുണ്ടായിരുന്നത്.

Read Also………ബിഹാറിൽ പച്ചക്കറി വ്യാപാരികൾ പൊലീസിനെ ആക്രമിച്ചു

രോഗിയെ പരിശോധിച്ച ശേഷം, വാർഡിലേക്ക് മാറ്റി ഓക്സിജൻ നല്‍കാന്‍ ഡോക്ടര്‍ നിര്‍ദ്ദേശിച്ചു. എന്നാാല്‍ പിന്നീട് പത്ത് മിനിട്ടിനകം രോഗി മരിക്കുകയായിരുന്നുവെന്ന് ഡോക്ടര്‍ ഭട്ടാചാര്യ പറഞ്ഞു. രോഗി മരിച്ചുവെന്ന് പറഞ്ഞ് നഴ്സ് വിളിച്ചപ്പോള്‍ വാര്‍ഡിലെത്തി രോഗിയെ പരിശോധിച്ചു. എന്നാല്‍ അയാള്‍ക്ക് പള്‍സ് ഇല്ലായിരുന്നുവെന്നും മരിച്ചതായി പ്രഖ്യാപിക്കുകയും ചെയ്തതായും അദ്ദേഹം വ്യക്തമാക്കി. അതേസമയം കുടുംബാംഗങ്ങൾ തന്നെ ആക്രമിച്ചുവെന്ന് ഡോക്ടര്‍ ആരോപിച്ചു. തന്നെ അധിക്ഷേപിക്കുകയും ആശുപത്രിക്ക് പുറത്ത് ആക്രമിക്കുമെന്ന് അവര്‍ ഭീഷണിപ്പെടുത്തുകയും ചെയ്തതായും ഡോക്ടര്‍ പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.