ETV Bharat / bharat

നദി മുറിച്ച് കടന്നും വനത്തിലൂടെ നടന്നും വാക്സിൻ നൽകി ആരോഗ്യപ്രവർത്തകർ - ചത്തീസ്ഗഡിൽ കൊവിഡ് വാക്സിനേഷൻ

അരക്ക് താഴെ വരെ വെള്ളമുണ്ടയിരുന്ന നദിയാണ് മുറിച്ചു കടന്നതെന്നും വനത്തിലൂടെ ഏകദേശം ഒമ്പത് കിലോമീറ്റർ നടന്നാണ് ആളുകൾക്കരികിലെത്തിയതെന്നും ആരോഗ്യ പ്രവർത്തകൻ പറഞ്ഞു

 Chhattisgarh health workers cross river to vaccinate people in remote area Chhattisgarh health workers cross river to vaccinate people ചത്തീസ്ഗഡിൽ കൊവിഡ് വാക്സിനേഷൻ രാജ്യത്തെ കൊവിഡ് വാക്സിനേഷൻ
നദി മുറിച്ച് കടന്നും വനത്തിലൂടെ നടന്നും വാക്സിൻ നൽകി ആരോഗ്യപ്രവർത്തകർ
author img

By

Published : Jun 19, 2021, 10:31 PM IST

റായ്പൂർ: ചത്തീസ്ഗഡിൽ കൊവിഡ് വാക്സിനേഷന്റെ ഭാഗമായി ഉൾഗ്രാമങ്ങളിൽ വസിക്കുന്ന ആളുകൾക്ക് വാക്സിനെത്തിച്ച് ഒരു കൂട്ടം ആരോഗ്യപ്രവർത്തകർ. ചത്തീസ്ഗഡിലെ ബൽ‌റാംപൂരിലുള്ള ഉൾഗ്രമത്തിലാണ് നദി മുറിച്ചുകടന്നും കിലോമീറ്ററോളം കാട്ടിലൂടെ നടന്നും ആളുകൾക്കരികിലെത്തി വാക്സിൻ നൽകിയത്. തങ്ങളുടെ ആരോഗ്യ പ്രവർത്തകർ വാക്സിൻ നൽകുന്നതിനായി ഇത്തരത്തിൽ ഉൾഗ്രാമങ്ങളിൽ പോകാറുണ്ടന്നും മടി കൂടാതെ വാക്സിൻ നൽകുന്നതിനൊപ്പം കൊവിഡ് ബോധവൽക്കരണ പരിപാടിയും നടത്താറുണ്ടെന്നും ബൽ‌റാം‌പൂർ ചീഫ് മെഡിക്കൽ ആൻറ് ഹെൽത്ത് ഓഫീസർ ഡോ. ബസന്ത് സിംഗ് പറഞ്ഞു. തങ്ങൾ അരക്ക് താഴെ വരെ വെള്ളമുണ്ടയിരുന്ന നദിയാണ് മുറിച്ചു കടന്നതെന്നും വനത്തിലൂടെ ഏകദേശം ഒമ്പത് കിലോമീറ്റർ നടന്നാണ് ആളുകൾക്കരികിലെത്തിയതെന്നും ആരോഗ്യ പ്രവർത്തകരുടെ സംഘത്തിലുണ്ടായിരുന്ന എ എൻ എം ഗ്യാനേശ്വരി പറഞ്ഞു.

ഇതുവരെ നൽകിയത് 27 കോടി വാക്സിൻ ഡോസുകൾ

അതേസമയം രാജ്യവ്യാപകമായി ഇതുവരെ 27 കോടി വാക്സിൻ ഡോസുകൾ വിതരണം ചെയ്തതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. കൊവിഡ് -19 വാക്സിനേഷൻ ഡ്രൈവിന്റെ 154-ാം ദിവസം വെള്ളിയാഴ്ച വൈകിട്ട് ഏഴ് മണിക്ക് പുറത്തിറക്കിയ താൽക്കാലിക റിപ്പോർട്ട് അനുസരിച്ച് 27,20,72,645 ഡോസുകൾ ഇതുവരെ നൽകിയിട്ടുണ്ട്. ഇവരിൽ 22,16,11,881 പേർക്ക് ആദ്യ ഡോസും 5,04,60,764 പേർക്ക് രണ്ടാമത്തെ ഡോസുമാണ് ലഭിച്ചത്.

Also read: കര്‍ണാടകയിലെ ലോക്ക് ഡൗണില്‍ കൂടുതല്‍ ഇളവുകള്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.