ന്യൂഡല്‍ഹി : കൊവിഡിനെ തുടര്‍ന്ന് ഏകദേശം രണ്ട് വർഷത്തിന് ശേഷം ഇന്ത്യ ഇന്ന് (ഞായറാഴ്ച) മുതൽ പതിവ് അന്താരാഷ്ട്ര വിമാന സർവീസുകൾ പുനഃരാരംഭിച്ചു. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനാണ് ഇതു സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിപ്പിച്ചത്. വിദേശ വിമാനക്കമ്പനികള്‍ അവരുടെ അന്താരാഷ്ട്ര സര്‍വീസുകളുടെ അംഗീകാരത്തിനായി അപേക്ഷിച്ചിട്ടുണ്ടെന്ന് ഡിജിസിഎ വ്യക്തമാക്കിയിരുന്നു.
2022ലെ സമ്മർ ഷെഡ്യൂൾ, ഇന്ന് (മാർച്ച് 27) മുതൽ ഒക്ടോബർ 29 വരെയാണ് പ്രാബല്യത്തിലുണ്ടാവുക. മൗറീഷ്യസ്, മലേഷ്യ, തായ്‌ലൻഡ്, തുർക്കി, യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് ഓഫ് അമേരിക്ക, ഇറാഖ് എന്നിവയുൾപ്പടെ 40 രാജ്യങ്ങളിലെ മൊത്തം 60 വിദേശ വിമാനക്കമ്പനികളാണ് ഇന്ത്യയില്‍ സര്‍വീസ് നടത്താന്‍ അപേക്ഷിച്ചിട്ടുള്ളത്. 2022ലെ സമ്മര്‍ ഷെഡ്യൂളിൽ ഇന്ത്യയിലേക്കും ഇന്ത്യയിൽ നിന്നും 1783 സര്‍വീസുകള്‍ നടത്താനാണ് അനുമതി നല്‍കിയിട്ടുള്ളത്.
also read: ഇന്ധനവില ഇന്നും കൂട്ടി ; 6 ദിവസത്തിനിടെ പെട്രോളിന് കൂടിയത് 4 രൂപ, ഡീസലിന് 3.88 രൂപ
ഇന്ത്യ സലാം എയർ, എയർ അറേബ്യ അബുദാബി, ക്വാണ്ടാസ്, അമേരിക്കൻ എയർലൈൻ തുടങ്ങിയ കമ്പനികള്‍ ആദ്യമായാണ് ഇന്ത്യയില്‍ നിന്നും സര്‍വീസിനൊരുങ്ങുന്നതെന്ന സവിശേഷതയുമുണ്ട്.