ETV Bharat / bharat

റിപ്പബ്ലിക് ദിന പരേഡിനെത്തിയ 150 സൈനികര്‍ക്ക് കൊവിഡ് - കൊവിഡ്-19

റിപ്പബ്ലിക് ദിനത്തിലും ആർമി ഡേ പരേഡുകളിലും പങ്കെടുക്കാൻ ഡൽഹിയിലെത്തിയ 150 ഓളം സൈനികർക്ക് കൊവിഡ് സ്ഥിരീകരിച്ചു.

Covid to the 150 soldiers who attended the Republic Day Parade  150 soldiers  Republic Day Parade  Covid-19  റിപ്പബ്ലിക് ദിന പരേഡിനെത്തിയ 150 സൈനികര്‍ക്ക് കൊവിഡ്  റിപ്പബ്ലിക് ദിന പരേഡ്  150 സൈനികര്‍ക്ക് കൊവിഡ്  കൊവിഡ്-19  കൊറോണ വൈറസ്
റിപ്പബ്ലിക് ദിന പരേഡിനെത്തിയ 150 സൈനികര്‍ക്ക് കൊവിഡ്
author img

By

Published : Dec 26, 2020, 8:58 PM IST

ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനത്തിലും ആർമി ഡേ പരേഡുകളിലും പങ്കെടുക്കാൻ ഡൽഹിയിലെത്തിയ 150 ഓളം സൈനികർക്ക് കൊവിഡ് സ്ഥിരീകരിച്ചു. വിവിധ പരേഡുകളിൽ പങ്കെടുക്കാൻ എത്തിയ ആയിരത്തിലധികം സൈനികരെ പരിശോധനക്ക് വിധേയരാക്കിയിരുന്നു. രോഗം സ്ഥിരീകരിച്ചവരെ ക്വാറന്‍റൈനിലേക്ക് മാറ്റി.

പരേഡ് സുരക്ഷിതമായി നടത്തുന്നതിന് പ്രോട്ടോക്കോളുകൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു. ജനുവരി 26 ന് റിപ്പബ്ലിക് ദിന പരേഡ് നടത്താനുള്ള പദ്ധതികൾ തുടരുകയാണ്. യുകെ പ്രധാനമന്ത്രി ബോറിസ് ജോൺസണെ മുഖ്യാതിഥിയായി ക്ഷണിച്ചിട്ടുണ്ട്. യു.കെയില്‍ പുതിയ വകഭേദത്തിലുള്ള കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യമാണെങ്കിലും ബോറിസ് ജോണ്‍സണിന്‍റെ സന്ദര്‍ശനം ഉണ്ടാവുമെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.