മുംബൈ : ആഡംബര കപ്പലില്‍ ലഹരിപ്പാര്‍ട്ടി സംഘടിപ്പിച്ചതില്‍ പിടിയിലായവരില്‍ നാല് പേര്‍ കൂടി നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയുടെ കസ്റ്റഡിയില്‍. മലയാളിയായ ശ്രേയസ് നായർ (23), അബ്‌ദുള്‍ ഖാദിര്‍ ഷെയ്ഖ് (30), മനീഷ് രാജഗരിയ (26), അവിൻ സാഹു (30) എന്നിവരെയാണ് അഡീഷണൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് ആർ.എം നേർലിക്കര്‍ എന്‍സിബി കസ്റ്റഡിയില്‍ വിട്ടത്. ചൊവ്വാഴ്‌ചയാണ് നാല് പേരുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്.
ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ സെക്ഷൻ എട്ട് (സി) ( മയക്കുമരുന്ന് ഉത്പാദിപ്പിക്കുക, കൈവശം വയ്ക്കുക, വിൽക്കുക, വാങ്ങുക), 27 (മയക്കുമരുന്ന് ഉപയോഗിച്ചാലുള്ള ശിക്ഷ), 27 എ (നിയമവിരുദ്ധ പ്രവര്‍ത്തനത്തിന് കുറ്റവാളികൾക്ക് സാമ്പത്തിക സഹായം നൽകൽ) തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തത്. ഇതോടെ ബോളിവുഡ് താരം ഷാരൂഖ് ഖാന്‍റെ മകന്‍ ആര്യന്‍ ഖാന്‍ ഉള്‍പ്പെടെ 12 പേരാണ്, മുംബൈ തീരത്തെ ആഡംബര കപ്പലിൽ ശനിയാഴ്‌ച നടന്ന ലഹരി മരുന്ന് വേട്ടയില്‍ പിടിയിലായത്.
'നാല് വർഷമായി ലഹരിമരുന്ന് ഉപയോഗിക്കുന്നു'
അതേസമയം, ആര്യൻ ഖാനെയും (23) മറ്റ് ഏഴ് പേരെയും കോടതി തിങ്കളാഴ്ച എൻ.സി.ബി കസ്റ്റഡിയിൽ വിട്ടിരുന്നു. നാല് വർഷമായി ലഹരി മരുന്ന് ഉപയോഗിക്കുന്നുണ്ടെന്ന് ആര്യൻ ഖാന്‍ മൊഴി നല്‍കി. യു.കെയിലും ദുബായിലും വച്ച് മയക്കുമരുന്ന് ഉപയോഗിച്ചെന്നുമാണ് മൊഴി.
ബോളിവുഡ് താരത്തിന്‍റെ മകന്‍റെ, 2020 ജൂലൈ മുതലുള്ള വാട്ട്‌സ് ആപ്പ് ചാറ്റുകള്‍ പരിശോധിച്ചപ്പോള്‍ അന്താരാഷ്ട്ര മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട ഞെട്ടിപ്പിക്കുന്നതും കുറ്റകരവുമായ വിവരങ്ങൾ കണ്ടുവെന്ന് എൻ.സി.ബി കോടതിയെ അറിയിച്ചു. ശ്രേയസ് നായർ എന്ന ലഹരിക്കടത്തുകാരനിലേക്ക് അന്വേഷണമെത്തിയതും ഈ ചാറ്റുകളിലൂടെയാണെന്നാണ് പുറത്തുവരുന്ന വിവരം.
ALSO READ: സ്‌കൂൾ തുറക്കൽ : വിദ്യാഭ്യാസ - ആരോഗ്യ മന്ത്രിമാർ മുഖ്യമന്ത്രിക്ക് മാർഗരേഖ കൈമാറി