കോട്ട : രാജസ്ഥാനിലെ കോട്ട ജില്ലയിൽ അമിത വേഗതയിലെത്തിയ കാർ കുടുംബത്തെ ഇടിച്ചുതെറിപ്പിച്ചു. സംഭവസ്ഥലത്തുവച്ച് തന്നെ ദിനേശ് എന്ന യുവാവ് മരിച്ചു, ഗുരുതരമായി പരിക്കേറ്റ ഭാര്യ വേണിയും മകനും കോട്ടയിലെ ഭീം സിംഗ് ആശുപത്രിയിൽ ചികിത്സയിലാണ്. ദിനേശിന്‍റെ മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Also read: ഷോപിയാനിൽ സൈനിക വാഹനം അപകടത്തിൽപ്പെട്ടു ; രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ദാരുണാന്ത്യം
വ്യാഴാഴ്‌ച (14.04.2022) രാത്രി 1.15ന് നയാപുര പ്രദേശത്തുവച്ചാണ് സംഭവം. മോണ്ടിസോറി സ്‌കൂളിന് മുന്നിൽ ജെകെ ലോൺ ഹോസ്‌പിറ്റലിന് സമീപം നടപ്പാതയിലാണ് ഇവർ താമസിച്ചിരുന്നത്. കാറിലുണ്ടായിരുന്നവരും ദമ്പതികളായിരുന്നു. അപകടത്തിന് ശേഷം അവർ സ്ഥലത്തുനിന്നും ഓടിപ്പോയി. കാർ കസ്റ്റഡിയിലെടുത്തതായി സബ് ഇൻസ്‌പെക്‌ടർ ലയേക് അഹമ്മദ് അറിയിച്ചു.