ചെന്നൈ: ഇന്ധന വിലയും ഉള്ളി വിലയും കുതിച്ചുയരുമ്പോൾ തമിഴ്‌നാട്ടിൽ വേറിട്ട വിവാഹ സമ്മാനങ്ങൾ. അഞ്ച് ലിറ്റർ പെട്രോൾ കാൻ, ഉള്ളി കൊണ്ടുള്ള മാല, സിലിണ്ടർ തുടങ്ങിയവയാണ് ചെന്നൈയിലെ മധുരവോയലിൽ വിവാഹ സമ്മാനമായി സുഹൃത്തുക്കൾ നൽകിയത്.
കാർത്തിക്, ശരണ്യ എന്നിവരുടെ കല്യാണത്തിന്‍റെ സൽക്കാര ചടങ്ങുകൾക്കിടയിലാണ് ഈ വേറിട്ട വിവാഹ സമ്മാനവുമായി സുഹൃത്തുക്കൾ എത്തിയത്. തമിഴ്‌നാട്ടിൽ പെട്രോളിന് വില 92 രൂപയാണ്. സിലിണ്ടറിന്‍റെ വില 900 രൂപയിലുമെത്തി.